|    Jul 21 Fri, 2017 12:27 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ജര്‍മന്‍ ജഴ്‌സിയില്‍ ഇനി ബാസ്റ്റിയന്‍ ഷ്വാന്‍സ്‌റ്റൈഗറില്ല

Published : 30th July 2016 | Posted By: SMR

ബെര്‍ലിന്‍: ലോക ചാംപ്യന്‍മാരായ ജര്‍മന്‍ ടീമിന്റെ ജഴ്‌സിയില്‍ ക്യാപ്റ്റനും മിഡ്ഫീല്‍ഡറുമായ ബാസ്റ്റ്യന്‍ ഷ്വാന്‍സ്റ്റൈഗറെ ഇനി കാണാനാവില്ല. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കുന്നതായി താരം ഇന്നലെ പ്രഖ്യാപിച്ചു.
ഫ്രാന്‍സില്‍ നടന്ന കഴിഞ്ഞ യൂറോ കപ്പിലാണ് ഷ്വാന്‍സ്റ്റൈഗര്‍ അവസാനമായി ജര്‍മനിക്കു വേണ്ടി കളിച്ചത്. ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ ഫ്രാ ന്‍ സിനോട് തോറ്റ് ജര്‍മനി പുറത്താവുകയായിരുന്നു.
2014ലെ ബ്രസീല്‍ ലോകകപ്പില്‍ കിരീടം നേടാനായതാണ് 31കാരനായ ഷ്വാന്‍സ്റ്റൈഗറുടെ കരിയറിലെ ഏറ്റവും വലിയ നേ ട്ടം. ജര്‍മനിക്കായി ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ച നാലാമത്തെ താരം കൂടിയാണ് അദ്ദേഹം. 120 മല്‍സരങ്ങളില്‍ ഷ്വാ ന്‍സ്റ്റൈഗര്‍ ജര്‍മന്‍ ജഴ്‌സിയണി ഞ്ഞു. ലോതര്‍ മത്തേവൂസ് (150), മിറോസ്ലാവ് ക്ലോസെ (137), ലൂക്കാസ് പൊഡോള്‍സ്‌കി (129) എന്നിവര്‍ മാത്രമാണ് അദ്ദേഹത്തിനു മുന്നിലുള്ളത്.
2004ലായിരുന്നു ദേശീയ ടീമിനായി ഷ്വാന്‍സ്റ്റൈഗറുടെ അരങ്ങേറ്റം. 24 ഗോളുകള്‍ താരത്തി ന്റെ അക്കൗണ്ടിലുണ്ട്.
നിരവധി അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്കു സാക്ഷിയാവാന്‍ കരിയറില്‍ സാധിച്ചിട്ടുണ്ടെന്ന് വിരമിക്കല്‍ പ്രഖ്യാപനവേളയില്‍ ഷ്വാന്‍സ്‌റ്റൈഗര്‍ പറഞ്ഞു. ”കഴിഞ്ഞ യൂറോ കപ്പില്‍ കിരീടം നേടുകയെന്നത് എന്റെ വലിയ സ്വപ്‌നമായിരുന്നു. കാരണം 1996നുശേഷം ഞങ്ങള്‍ ഇതു നേടിയിട്ടില്ല”-താരം കൂട്ടിച്ചേര്‍ത്തു.
ഏറ്റവുമധികം യൂറോ കപ്പ് മല്‍സരങ്ങള്‍ കളിച്ച ജര്‍മന്‍ താരം കൂടിയാണ് ഷ്വാന്‍സ്റ്റൈഗര്‍ (18).

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക