|    Oct 21 Sun, 2018 12:34 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ജര്‍മന്‍ ജനത വിധിയെഴുതി

Published : 25th September 2017 | Posted By: fsq

 

ബര്‍ലിന്‍: ജര്‍മനിയില്‍ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി. നിലവിലെ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ നാലാം തവണയും ജനവിധി തേടുന്ന തിരഞ്ഞെടുപ്പിനെ ഏറെ പ്രാധാന്യത്തോടെയാണ് നിരീക്ഷകര്‍ നോക്കിക്കാണുന്നത്. സര്‍വേ ഫലങ്ങള്‍ മെര്‍ക്കലിനാണ് സാധ്യത കല്‍പിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ വലതുപക്ഷ വിഭാഗമായ ആള്‍ട്ടര്‍ണേറ്റീവ് ഫോര്‍ ജര്‍മനി പാര്‍ലമെന്റില്‍ പ്രാതിനിധ്യമറിയിക്കുമെന്നും വിലയിരുത്തുന്നു. പ്രാദേശിക സമയം രാവിലെ എട്ടോടെ തുടങ്ങിയ പോളിങ് വൈകീട്ട് ആറിന് അവസാനിച്ചു. മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റ്‌സ് (സിഡിയു) നേരിയ ഭൂരിപക്ഷത്തിനു വിജയം ഉറപ്പിക്കുമെന്നാണ് വിലയിരുത്തല്‍. അംഗല മെര്‍ക്കലും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മാര്‍ട്ടിന്‍ സ്‌കൂള്‍സെയും തമ്മിലാണ് പ്രധാന മല്‍സരം. ഭരണകക്ഷിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാണ് സാധ്യത കൂടുതലെങ്കിലും ഭൂരിപക്ഷം കുറയുമെന്നാണ് അഭിപ്രായ സര്‍വേ ഫലങ്ങള്‍. സര്‍വേ ഫലങ്ങള്‍ യാഥാര്‍ഥ്യമായാല്‍ നീണ്ട 16 വര്‍ഷം ജര്‍മനിയെ നയിക്കാന്‍ അവസരം ലഭിക്കുന്ന ആദ്യ ചാന്‍സലറാവും മെര്‍ക്കല്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss