|    Jun 19 Tue, 2018 6:14 pm
FLASH NEWS
Home   >  Sports  >  Football  >  

ജര്‍മന്‍ ക്യാംപില്‍ കിമ്മിച്ചും റുഡിഗറും തമ്മില്‍ അടിപിടി

Published : 31st May 2018 | Posted By: vishnu vis

ഇപ്പാന്‍: ലോകകപ്പിന് മുന്നോടിയായി ഇറ്റലിയിലെ ഇപ്പനില്‍ പരിശീലനത്തിനിറങ്ങിയ ജര്‍മന്‍ ടീമില്‍ അടിപിടി.ഡിഫന്‍ഡര്‍ ജോഷ്വ കിമ്മിച്ചും അന്റോണിയോ റുഡിഗറും തമ്മിലാണ് തര്‍ക്കം ഉടലെടുത്തത്. പരിശീലനത്തിനിടെ ഇരുവരും തമ്മില്‍ പോരാടുകയും ഒടുവില്‍ റുഡിഗറിനെ ജോഷ്വാ കിമ്മിച്ച് വീഴ്ത്തുകയും ചെയ്തതിന് പിന്നാലെ പരിശീലനം അടിപിടിയിലേക്ക് കലാശിക്കുകയായിരുന്നു. നേരത്തെ ജോഷ്വാ കിമ്മിച്ചിനെ പിന്തുടര്‍ന്ന് റുഡിഗര്‍ ശല്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇരുവരുടെയും പോരാട്ടം അടിപിടിയിലേക്ക് കലാശിച്ചത.് അടിപിടി ശക്തമായതോടെ അസിസ്റ്റന്റ് കോച്ച് മിറോസ്ലാവ് ക്ലോസെയാണ് ഇരുതാരങ്ങളെയും മാറ്റി നിര്‍ത്തിയത്. ഇതിനിടെ പിഎസ്ജി താരം ജൂനിയര്‍ ഡ്രാക്സ്ലറിനും നിസാര പരിക്കേറ്റു. നിലവില്‍ 27 അംഗ ടീമിനെയാണ് കോച്ച് ജോച്ചിം ലോ പ്രഖ്യാപിച്ചത്. അടുത്ത മാസം നാലിന് മുമ്പായി 23 അംഗ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് കോച്ച് വ്യക്തമാക്കിയിരിക്കുന്നത്. ലോകകപ്പിന് മുന്നോടിയായി ടീം ആസ്ത്രിയക്കെതിരെയും സൗദി അറേബ്യക്കെതിരെയും സൗഹൃദ മല്‍സരങ്ങള്‍ കളിക്കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss