|    May 29 Mon, 2017 7:51 am
FLASH NEWS

ജര്‍മന്‍ കപ്പ്: ബയേണ്‍ ഫൈനലില്‍

Published : 21st April 2016 | Posted By: SMR

bayern

മ്യൂണിക്ക്: മുന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് ജര്‍മന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. കഴിഞ്ഞ ദിവസം നടന്ന ഒന്നാം സെമി ഫൈനലില്‍ ബയേണ്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വെര്‍ഡെര്‍ ബ്രെമനെ പരാജയപ്പെടുത്തുകയായിരുന്നു.
ഇരട്ട ഗോള്‍ നേടിയ ജര്‍മന്‍ സ്‌ട്രൈക്കര്‍ തോമസ് മുള്ളറാണ് ബയേണിന്റെ വിജയശില്‍പ്പി. മല്‍സരത്തിലെ 30, 71 മിനിറ്റുകളിലാണ് മുള്ളര്‍ ബയേണിനു വേണ്ടി ലക്ഷ്യംകണ്ടത്.
ഹോംഗ്രൗണ്ടില്‍ മല്‍സരം വീക്ഷിക്കാനെത്തിയ 75,000ത്തോളം കാണികള്‍ക്കു മുന്നില്‍ മികച്ച പ്രകടനമാണ് ബയേണ്‍ കെട്ടഴിച്ചുവിട്ടത്.
ബൊറൂസ്യ ഡോട്മുണ്ടും ഹെര്‍ത്ത ബെര്‍ലിനും തമ്മിലുള്ള രണ്ടാം സെമി ഫൈനലിലെ വിജയികളെയാണ് കലാശപ്പോരാട്ടത്തില്‍ ബയേണ്‍ എതിരിടുക. അടുത്തമാസം 21ന് ബെര്‍ലിനിലാണ് കിരീടപ്പോരാട്ടം അരങ്ങേറുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day