ജര്‍മനി: കുടിയേറ്റ വിരുദ്ധ പാര്‍ട്ടിക്ക് ജയം
Published : 15th March 2016 | Posted By: SMR
ബര്‍ലിന്‍: ജര്‍മന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം നടന്ന പ്രാദേശിക തിരഞ്ഞെടുപ്പില്‍ ആന്‍ജലാ മെര്‍ക്കലിന്റെ അഭയാര്‍ഥി സൗഹൃദ നയത്തിനു തിരിച്ചടി.
കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി പാര്‍ട്ടി (എഎഫ്ഡി) വന്‍ വിജയത്തോടെ ആദ്യമായി പാര്‍ലമെന്റില്‍ പ്രവേശിച്ചു. മൂന്നില്‍ രണ്ടു സംസ്ഥാനങ്ങളിലും എഎഫ്ഡി നേട്ടമുണ്ടാക്കി.
മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് മാത്രം രൂപീകൃതമായ പാര്‍ട്ടിക്ക് സ്വപ്നതുല്യ നേട്ടമാണ് കൈവരിക്കാന്‍ സാധിച്ചത്. മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂനിയന്‍(സിഡിയു) പാര്‍ട്ടിക്ക് വന്‍തിരിച്ചടിയാണ് നേരിട്ടത്. മൂന്നില്‍ രണ്ടു സംസ്ഥാനങ്ങളിലും തിരിച്ചടി നേരിട്ട സിഡിയുവിന് തങ്ങളുടെ ശക്തികേന്ദ്രമായ ബെയ്ഡന് വ്യുറ്റംബര്ഗില് 27 ശതമാനത്തോളം വോട്ടുകള്‍ കുറഞ്ഞു. രണ്ടാം ലോകയുദ്ധക്കാലം മുതല്‍ ഇതാദ്യമായാണിവിടെ സിഡിയുവിന്റെ സ്വാധീനം നഷ്ടപ്പെടുന്നത്. കുടിയേറ്റ വിരുദ്ധ നിലപാടുകളുമായി സമ്മതിദായകരെ സമീപിച്ച എഎഫ്ഡി കിഴക്കന്‍ സംസ്ഥാനമായ സാക്സന്‍ ആന്ഹ്ലെറ്റില് കാല് ഭാഗത്തോളം വോട്ടുകള്‍ സ്വന്തമാക്കി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.