|    Dec 13 Thu, 2018 7:00 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ജര്‍മനി: കാരന്‍ബവര്‍ ആംഗല മെര്‍ക്കലിന്റെ പിന്‍ഗാമി

Published : 8th December 2018 | Posted By: kasim kzm

ബെര്‍ലിന്‍: ജര്‍മനിയില്‍ ആംഗല മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂനിയന്‍ പാര്‍ട്ടിയുടെ പുതിയ സാരഥിയായി അനഗ്രട്ട്ക്രാംപ് കാരന്‍ബവറിനെ തിരഞ്ഞെടുത്തു. കാരന്‍ബവറിന് 517 വോട്ട് നേടി. വ്യവസായി ഫെഡ്രിക് മേഴ്‌സിന് 482 വോട്ടുകളാണ് ലഭിച്ചത്. നിലവില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ കാരന്‍ബവര്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ പിന്‍ഗാമിയായിരിക്കും.
18 വര്‍ഷമായി പാര്‍ട്ടിയുടെ നേതൃസ്ഥാനത്തുള്ള മെര്‍ക്കല്‍ സ്ഥാനം ഒഴിയുന്നത് സംബന്ധിച്ചു നേരത്തേ സൂചന നല്‍കിയിരുന്നു. കാരന്‍ബവര്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ജര്‍മനിയുടെ ഭാവി ചാന്‍സലറായും മല്‍സരിക്കും. മൂന്നുപേരായിരുന്നു മല്‍സരരംഗത്തുണ്ടായിരുന്നത്. 1000 പേരടങ്ങുന്ന ഡെലിഗേറ്റുകളാണ് നേതാവിനെ തിരഞ്ഞെടുത്തത്. മെര്‍ക്കല്‍ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. എകെകെ എന്ന് വിളിക്കുന്ന ക്രാംപ്കഴിഞ്ഞ 18 വര്‍ഷമായി പാര്‍ട്ടിയുടെ മുന്‍നിരയിലുണ്ട്. സാര്‍ലാന്‍ഡില്‍ ആറുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ട്. സിഡിയുവിന്റെ മുന്‍ പാര്‍ലമെന്ററി നേതാവാണ് മേഴ്‌സ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss