|    Dec 11 Mon, 2017 2:50 pm
FLASH NEWS
Home   >  News now   >  

ജര്‍മനിയോട് മധുര പ്രതികാരം;ബ്രസീലിന് സ്വര്‍ണം നേടികൊടുത്ത് നെയ്മര്‍ നായകസ്ഥാനം ഒഴിഞ്ഞു

Published : 21st August 2016 | Posted By: mi.ptk

brazil

റിയോ ഡി ജനെയ്‌റോ: റിയോ ഒളിംപിക്‌സില്‍ ഫുട്‌ബോളില്‍ ചരിത്ര വിജയം നേടി ബ്രസീലിന് സ്വര്‍ണം. മാരക്കാനയിലെ ആയിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി 2014 ലോകകപ്പ് സെമി ഫൈനലില്‍ ജര്‍മനിയോടേറ്റ 7-1ന്റെ ദയനീയ തോല്‍വിക്ക് ജര്‍മനിയോട് മധുരപ്രതികാരം വീട്ടി  നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബ്രസീലിന്റെ വിജയം.കളിയുടെ തുടക്കം മുതല്‍തന്നെ ബ്രസീല്‍ ആക്രമണത്തിന്റെ പാതയിലായിരുന്നു. 27-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. 59ാം മിനുറ്റില്‍ ജര്‍മനിയുടെ ക്യാപ്റ്റന്‍ മാക്‌സിമില്ല്യന്‍ മേയറിലൂടെ ഗോള്‍ മടക്കി.

football-brazil-4

നെയ്മറെടുത്ത അവസാന പെനാല്‍റ്റിയാണ് ബ്രസീലിനെ സ്വര്‍ണമണിയിച്ചത്. ബ്രസീലിന്റെ ചരിത്രത്തിലെ ആദ്യ ഒളിംപിക്‌സ് സ്വര്‍ണം നേടികൊടുത്ത് നെയ്മര്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. ഒളിംപിക്‌സ് സ്വര്‍ണ നേട്ടത്തോടെ ടീമിനായി വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചെന്നും വരുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ബ്രസീലിന് പുതിയ ക്യാപ്റ്റന്‍ ഉണ്ടാകുമെന്നും മത്സരത്തിന് ശേഷം നെയ്മര്‍ പറഞ്ഞു.

football-brazil

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക