|    Jul 27 Thu, 2017 2:27 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ജര്‍മനിയില്‍ വിദേശികള്‍ക്കു നേരെ ആക്രമണം

Published : 12th January 2016 | Posted By: SMR

ബെര്‍ലിന്‍: ജര്‍മന്‍ നഗരമായ കൊളോണ്‍ സന്ദര്‍ശിക്കാനെത്തിയ വിദേശികള്‍ക്കെതിരേ രണ്ടിടത്ത് ആക്രമണം. ആറംഗ പാകിസ്താന്‍ സംഘത്തെ 20 പേരടങ്ങിയ സംഘമാണ് ആക്രമിച്ചത്. ആക്രമണത്തില്‍ രണ്ടു പാകിസ്താനികള്‍ക്കു ഗുരുതര പരിക്കേറ്റു. പിന്നാലെ അഞ്ചു പേര്‍ സിറിയന്‍ സ്വദേശിയെയും ആക്രമിച്ചു. ഇദ്ദേഹത്തിനും ഗുരുതരമായി പരിക്കേറ്റു.
അക്രമികള്‍ ഹൂളിഗണ്‍ സംഘത്തില്‍ പെട്ടവരാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. വിദേശികള്‍ക്കെതിരേ ആക്രമണം നടത്തുന്ന ജര്‍മന്‍സംഘമാണ് ഹൂളിഗണ്‍. സംഭവം അന്വേഷിച്ചുവരുകയാണെന്നും പുതുവര്‍ഷത്തലേന്നു നടന്ന സംഭവങ്ങളുടെ തുടര്‍ച്ചയാണോ വംശീയതയാണോ ആക്രമണകാരണമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക