|    May 28 Sun, 2017 10:21 pm
FLASH NEWS

ജര്‍മനിയില്‍ ബയേണ്‍ മുന്നോട്ട്; ഫ്രാന്‍സില്‍ പിഎസ്ജിയുടെ ഗോള്‍ മഴ

Published : 18th April 2016 | Posted By: SMR

VIDAL-BYERN

മ്യൂണിക്ക്/പാരിസ്: ജര്‍മന്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് കുതിപ്പ് തുടര്‍ന്നപ്പോള്‍ ഫ്രഞ്ച് ലീഗില്‍ സീസണിലെ കിരീടം നേരത്തെ തന്നെ ഉറപ്പിച്ച പിഎസ്ജി തകര്‍പ്പന്‍ ജയം നേടി.
ലീഗിലെ 30ാം റൗണ്ട് മല്‍സരത്തില്‍ ബയേണ്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഷാല്‍ക്കെയാണ് തുരത്തിയത്. ഇരട്ട ഗോള്‍ നേടിയ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് ബയേണിന്റെ വിജയശില്‍പ്പി. 54, 65 മിനിറ്റുകളിലാണ് ലെവന്‍ഡോവ്‌സ്‌കി ബയേണിനായി നിറയൊഴിച്ചത്. ശേഷിക്കുന്ന ഗോള്‍ 73ാം മിനിറ്റില്‍ ആര്‍ത്യുറോ വിദാലിന്റെ വകയായിരുന്നു.
ലീഗിലെ മറ്റൊരു പ്രധാന മല്‍സരത്തില്‍ ബൊറൂസ്യ ഡോട്മുണ്ട് 3-0ന് ഹംബര്‍ഗിനെ തോല്‍പ്പിച്ചു. ഡോട്മുണ്ടിനായി അഡ്രിയാന്‍ റാമോസ് ഇരട്ട ഗോള്‍ നേടി. ക്രിസ്റ്റിയാന്‍ പുലിസിക്കാണ് ഡോട്മുണ്ടിന്റെ മറ്റൊരു സ്‌കോറര്‍.
അതേസമയം, ഫ്രഞ്ച് ലീഗില്‍ പിഎസ്ജി 6-0ന് കേനിനെ തകര്‍ക്കുകയായിരുന്നു. പിഎസ്ജിക്കു വേണ്ടി സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് ഇരട്ട ഗോള്‍ നേടി. ബ്ലയ്‌സ് മാറ്റൂഡി, എഡിന്‍സന്‍ കവാനി, എയ്ഞ്ചല്‍ ഡിമരിയ, മാക്‌സ്‌വെല്‍ എന്നിവര്‍ ഓരോ തവണ നിറയൊഴിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day