|    Jan 22 Sun, 2017 1:42 pm
FLASH NEWS

ജര്‍മനിയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Published : 2nd July 2016 | Posted By: SMR

ചാലക്കുടി: ജര്‍മനിയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കവര്‍ന്ന വിരുതനെ ചാലക്കുടി പോലിസ് അറസ്റ്റ് ചെയ്തു. കിഴക്കേ പോട്ട നെടിയപറമ്പില്‍ ബൈജു(46)വാണ് അറസ്റ്റിലായത്. മാമ്പ്ര സ്വദേശിയായ യുവാവില്‍ നിന്നും സഹോദരിക്ക് ജര്‍മനിയില്‍ നഴ്‌സായി വിസ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് അഡ്വാന്‍സായി അമ്പതിനായിരം രൂപ വാങ്ങി നാലുവര്‍ഷം കഴിഞ്ഞിട്ടും വിസയോ പണമോ തിരികെ നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ പോലിസ് കേസെടുത്തത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ക്രിസ്പിന്‍ സാമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം തട്ടിപ്പ് നടത്തി 15ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി വിവരം ലഭിച്ചു. ജര്‍മനിയിലേക്ക് കൊണ്ടുപോകുന്നതിന് ആറു ലക്ഷം രൂപ വേണമെന്ന് വിശ്വസിപ്പിച്ച് അഡ്വാന്‍സായി പണം വാങ്ങുകയും തുടര്‍ന്ന് കര്‍ണാടകയില്‍ കൊണ്ടുപോയി പ്രതിയുടെ സുഹൃത്തുക്കളായ രണ്ട് ജര്‍മന്‍കാരെ പരിചയപ്പെടുത്തുകയും ജര്‍മന്‍ ഭാഷ പഠിപ്പിക്കാനെന്ന വ്യാജേന ഒരാഴ്ച കര്‍ണാടകയില്‍ താമസിപ്പിച്ച് വിശ്വസിപ്പിച്ച് പറഞ്ഞ് വിടുകയാണ് ഇയാളുടെ പതിവെന്നും പോലിസ് പറഞ്ഞു. പ്രതിയെ പിടികൂടാനുള്ള അന്വേഷണ സംഘത്തില്‍ അഡീഷണല്‍ എസ്‌ഐ കെ എസ് ഷംഷീര്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ സി കെ സുരേഷ്, എ എസ് ഐ ജോഷി, സില്‍ജോ, എം സതീശന്‍ എന്നിവരും ഉണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക