|    Jan 24 Tue, 2017 2:32 am

ജര്‍മനിയില്‍ ഇന്നു കിക്കോഫ്

Published : 26th August 2016 | Posted By: SMR

ബെര്‍ലിന്‍: ഇംഗ്ലണ്ട്, സ്‌പെയി ന്‍, ഇറ്റലി എന്നീ രാജ്യങ്ങള്‍ക്കു പിറകെ ജര്‍മനിയും ഫുട്‌ബോള്‍ ജ്വരത്തിലേക്ക്. ജര്‍മന്‍ ലീഗിന്റെ (ബുണ്ടസ് ലിഗ) പുതിയ സീസണിന് ഇന്നു തുടക്കമാവും. ആദ്യദിനം ഒരു മല്‍സരം മാത്രമേയുള്ളൂ. തുടര്‍ച്ചയായ അഞ്ചാം കിരീടം ലക്ഷ്യമിട്ട് നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് ഇന്നു മുന്‍ ജേതാക്കളായ വെര്‍ഡര്‍ ബ്രെമനുമായി കൊമ്പുകോര്‍ക്കും.
ലീഗിന്റെ 54ാം എഡിഷനാണ് ഇത്തവണത്തേത്. 18 ടീമുകളാണ് കിരീടത്തിനായി രംഗത്തുള്ളത്. ഓരോ ടീമിനും ഹോം-എവേ രീതികളിലായി 36 മല്‍സരങ്ങ ള്‍ വീതമുണ്ടാവും. കഴിഞ്ഞ സീസണില്‍ ലീഗിലുണ്ടായിരുന്ന മുന്‍ ചാംപ്യന്മാര്‍ കൂടി യായ സ്റ്റുട്ട്ഗര്‍ട്ടിനെ ഇത്തവണ കാണാനാവില്ല. സ്റ്റുട്ട്ഗര്‍ട്ട് ര ണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെടുകയായിരുന്നു.
39 വര്‍ഷത്തിനു ശേഷമാണ് സ്റ്റുട്ട്ഗര്‍ട്ടിന് ബുണ്ടസ് ലിഗയി ല്‍ സ്ഥാനം നഷ്ടമാവുന്നത്. ഹാനോറാണ് തരംതാഴ്ത്തപ്പെട്ട മറ്റൊരു ടീം. ഈ രണ്ടു ക്ലബ്ബുകള്‍ക്കു പകരം എസ് സി ഫ്രീബര്‍ഗും ആര്‍ ബി ലെയ്പ്‌സിഗും ലീഗിലെത്തും.
കഴിഞ്ഞ സീസണില്‍ ജര്‍മന്‍ രണ്ടാം ഡിവിഷന്‍ ലീഗില്‍ ചാംപ്യന്‍മാരായതോടെയാണ് ഫ്രീബര്‍ഗിനു പ്രൊമോഷന്‍ ലഭിച്ച ത്. ലെയ്പ്‌സിഗ് അന്നു റണ്ണറപ്പായിരുന്നു.
ചില പ്രധാന മാറ്റങ്ങളുമായാണ് ബയേണ്‍ ഈ സീസണില്‍ പോരിനിറങ്ങുക. കഴിഞ്ഞ സീസണിനുശേഷം ക്ലബ്ബ് വിട്ട പെപ് ഗ്വാര്‍ഡിയോളയ്ക്കു പകരം പരിചയസമ്പന്നനായ ഇറ്റാലിയന്‍ കോച്ച് കാര്‍ലോ ആന്‍സലോട്ടിയാണ് ബയേണിനു തന്ത്രങ്ങളോതുന്നത്.
തികഞ്ഞ പ്രതീക്ഷയോടെയാണ് പുതിയ സീസണിനെ വരവേല്‍ക്കുന്നതെന്നും ബ്രെമനെതിരായ ഇന്നത്തെ മല്‍സരത്തിന് ടീം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറ്റലി, സ്‌പെയിന്‍, ഇംഗ്ലണ്ട് എന്നീവിടങ്ങിലെല്ലാം പരിശീലകക്കുപ്പായമണിഞ്ഞ ആന്‍സലോട്ടി ഇതാദ്യമായാണ് ജര്‍മന്‍ ലീഗില്‍ കോച്ചാവുന്നത്.
പരിക്കില്‍ നിന്നും പൂര്‍ണമായി മുക്തരാവാത്തതിനാല്‍ ഡച്ച് സ്റ്റാര്‍ പ്ലേമേക്കര്‍ ആര്യന്‍ റോബ നും ഡിഫന്റര്‍ ജെറോം ബോട്ടെ ങും ഇന്നു ബയേണ്‍ നിരയിലുണ്ടാവില്ല. പരിക്കുമൂലം കഴിഞ്ഞ സീസണിന്റെ ഭൂരിഭാഗവും റോ ബനു നഷ്ടമായിരുന്നു.
അതേസമയം, കഴിഞ്ഞ സീസണില്‍ കഷ്ടിച്ചു തരംതാഴ്ത്തലില്‍ നിന്നു രക്ഷപ്പെട്ട ബ്രെമന്‍ ഈ സീസണില്‍ മികച്ച പ്രകടനത്തോടെ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക