|    Jul 18 Wed, 2018 1:09 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ജര്‍മനിയിലേക്കുള്ള കുടിയേറ്റം തടയണം: എഎഫ്ഡി

Published : 26th September 2017 | Posted By: fsq

 

ബെര്‍ലിന്‍: ജര്‍മന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിനു പിറകെ  ജര്‍മനിയിലേക്കുള്ള വിദേശ കുടിയേറ്റം നിരോധിക്കണമെന്നാവശ്യപ്പെട്ട് തീവ്ര വലതുപക്ഷ പാര്‍ട്ടി എഎഫ്ഡി (ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി) രംഗത്തെത്തി. ജര്‍മന്‍ പാര്‍ലമെന്റില്‍ ആദ്യമായി സാന്നിധ്യമുറപ്പിച്ച പാര്‍ട്ടിയുടെ ആദ്യ പ്രസ്താവനയിലാണ്് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ നയങ്ങള്‍ വ്യത്യസ്തമാണെന്നും പാര്‍ട്ടി സഹമേധാവി അലക്‌സാണ്ടര്‍ ഗുവാലാഡ് വ്യക്തമാക്കി. 2015ല്‍ കുടിയേറ്റക്കാര്‍ക്കായി അതിര്‍ത്തി തുറന്നിട്ട മെര്‍ക്കലിന്റെ നടപടിയായിരുന്നു എഎഫ്ഡിയുടെ പ്രധാന പ്രചാരണായുധം. മുസ്‌ലിം വിരുദ്ധത പരസ്യമായി പ്രഖ്യാപിച്ച പാര്‍ട്ടി 12.6 ശതമാനം വോട്ടാണു നേടിയത്. അതേസമയം, ജര്‍മനിയില്‍ ചാന്‍സലറായി വീണ്ടും തിരഞ്ഞടുക്കപ്പെട്ട ആന്‍ഗല മെര്‍ക്കല്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. തിരഞ്ഞെടുപ്പില്‍ മെര്‍ക്കല്‍ നേതൃത്വം നല്‍കുന്ന ക്രിസ്ത്യന്‍ ഡെമോക്രാറ്റ് -ക്രിസ്ത്യന്‍ സോഷ്യല്‍ യൂനിയന്‍ സഖ്യം ഒന്നാമതെത്തിയതോടെയാണ് മെര്‍ക്കല്‍ വീണ്ടും ചാന്‍സലറാവുന്നത്. 35.2 ശതമാനം വോട്ടുകളാണ് മെര്‍ക്കല്‍ ഉള്‍പ്പെട്ട സഖ്യം സ്വന്തമാക്കിയത്.എന്നാല്‍, തിരഞ്ഞെടുപ്പില്‍ മോശം പ്രകടനം കാഴ്ചവച്ച മെര്‍ക്കലിന്റെ നിലവിലെ സഖ്യകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടി പ്രതിപക്ഷത്തേക്കു നീങ്ങുമെന്ന സൂചനകളും ശക്തമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss