മ്യൂണിക്: ജര്‍മനിയിലെ ഷോപ്പിങ് മാളിലുണ്ടായ വെടിവെയ്പ്പില്‍ 9 പേര് കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.തെക്കന്‍ ജര്‍മനിയിലെ മ്യൂണികില്‍ ഒളിമ്പിക് സ്റ്റേഡിയത്തിന് സമീപമുള്ള ഷോപ്പിങ് മാളിലാണ് വെടിവെയ്പ്പുണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരം ജര്‍മന്‍ സമയം ആറ് മണിയോടെയാണ് സംഭവം നടന്നത്.
ഇറാന് പൗരനായ 18 വയസ്സുകാരനാണ് വെടിവെയ്പ്പ് നടത്തിയതെന്നാണ് സൂചന. ഇയാള്‍ പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നെന്നും സംഭവത്തില്‍ മൂന്ന് അക്രമികള്‍ ഉള്‍പ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അക്രമത്തിന്റെ ലക്ഷ്യം വ്യക്തമല്ല.ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതായും മ്യൂണിക് പോലീസ് മേധാവി ഹബെര്റ്റസ് ആന്ദ്രേ പറഞ്ഞു.
തോക്കുമായി മാളിനകത്തുകടന്ന അക്രമി തുടരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് മാളിലെ ജീവനക്കാരും സാധനങ്ങള്‍ വാങ്ങാനെത്തിയവരും പലയിടങ്ങളിലായി ഒളിച്ചിരിക്കുകയായിരുന്നു.ബവേറിയയില്‍ തീവണ്ടിയില്‍ കയറി അഭയാര്‍ത്ഥി യുവാവ് അഞ്ച് പേരെ കുത്തിപരിക്കേല്‍പ്പിച്ച് ഒരാഴ്ച തികയും മുമ്പാണ് അടുത്ത ആക്രമണമുണ്ടായത്.
വീഡിയോ കാണാം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.