|    Jul 21 Fri, 2017 10:25 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജയ ലളിതയുടെ ആരോഗ്യ വിവരംതേടി ആശുപത്രിയില്‍ നേതാക്കളുടെ തിരക്ക്; ജയക്കായി തമിഴ്‌നാട്ടിലുടനീളം പ്രത്യേക പ്രാര്‍ഥന

Published : 10th October 2016 | Posted By: SMR

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയറിയാന്‍ അപ്പോളോ ആശുപത്രിയില്‍ രാഷ്ട്രീയ നേതാക്കളുടെ തിരക്ക്. പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമിയും തമിഴ്മാനില കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി കെ വാസനുമടക്കമുള്ളവര്‍ ഞായറാഴ്ച ആശുപത്രിയിലെത്തി. ജയയുടെ ആരോഗ്യത്തിനായി തമിഴ്‌നാട്ടിലുടനീളം ഞായറാഴ്ച പ്രത്യക പ്രാര്‍ഥനകളും നടന്നു.
ജയലളിത പൂര്‍ണമായും സഖംപ്രാപിക്കുന്നതിന് താന്‍ സര്‍വേശ്വരനോടു പ്രാര്‍ഥിക്കുകയാണെന്ന് ആശുപത്രി സന്ദര്‍ശനത്തിനുശേഷം നാരായണ സ്വാമി വാര്‍ത്താലേഖകരോടു പറഞ്ഞു. ആശുപത്രി ഡയറക്ടറെ കണ്ട വാസന്‍ ഡോക്ടര്‍മാരുമായും സംസ്ഥാന മന്ത്രിമാരുമായും ആശയവിനിമയം നടത്തി. ജയലളിത സുഖം പ്രാപിക്കുന്നതായിട്ടാണ് ഡോക്ടര്‍മാര്‍ ധരിപ്പിച്ചത്. ഡോക്ടര്‍മാരുമായും ആശുപത്രിയില്‍ സന്നിഹിതരായിരുന്ന അണ്ണാ ഡിഎംകെ നേതാക്കളുമായും താന്‍ സംസാരിച്ചുവെന്ന് സിപിഐ നേതാവും രാജ്യസഭാംഗവുമായ ഡി രാജ പറഞ്ഞു. ജയ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്ന് അദ്ദേഹം ആശംസിച്ചു.
ജയലളിത സുഖം പ്രാപിക്കുന്നതിനായി സംസ്ഥാനത്തെ ആരാധനാലയങ്ങളിലാണ് പ്രാര്‍ഥനകള്‍ നടന്നത്. മധുരയില്‍ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ” വന്‍പാല്‍ പാത്ര” യാത്ര നടത്തി. ശരവണ പൊയ്കയില്‍ നിന്നാരംഭിച്ച യാത്ര തിരുപരന്‍ കുന്ത്രത്തിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലാണ് സമാപിച്ചത്. ക്ഷേത്രത്തില്‍ പ്രവര്‍ത്തകര്‍ പാലഭിഷേകം നടത്തി. നിരവധി ക്ഷേത്രങ്ങളില്‍ യജ്ഞങ്ങളും നടന്നു. വിവിധ ചര്‍ച്ചുകളില്‍ ക്രിസ്തുമത വിശ്വാസികളും പ്രത്യേക പ്രാര്‍ഥന നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക