|    Aug 17 Fri, 2018 7:06 am

‘ജയ് ഭാരത് ‘ പതിപ്പുല്‍സവം നടത്തി മൂച്ചിക്കല്‍ സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷത്തിനു വരവേല്‍പ്പ്

Published : 15th August 2016 | Posted By: SMR

എടത്തനാട്ടുകര:ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും സ്വാതന്ത്ര്യ സമര സേനാനികളെകുറിച്ചും വിദ്യാര്‍ഥികള്‍ക്ക് ആഴത്തില്‍ അറിവു പകരുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂളില്‍ സ്വാതത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജയ് ഭാരത് പതിപ്പുല്‍സവം’ വേറിട്ടതായി. സ്‌കൂള്‍ മന്ത്രി സഭയിലെ വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് പതിപ്പുല്‍സവം സംഘടിപ്പിച്ചത്.
സ്വതന്ത്ര്യ സമരത്തിലെ പ്രധാന സംഭവങ്ങളായ ക്വിറ്റ് ഇന്ത്യാ സമരം, ദണ്ഡി യാത്ര, ഉപ്പു സത്യാഗ്രഹം,  ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊല, വാഗണ്‍ ട്രാജഡി എന്നിങ്ങനെയുള്ള ചരിത്ര സംഭവങ്ങള്‍, ഗാന്ധിജി, ജവഹര്‍ലാല്‍  നെഹ്‌റു, വല്ലഭായ് പട്ടേല്‍, സുഭാഷ് ചന്ദ്രബോസ് എന്നിവര്‍ അടക്കമുള്ള സ്വാതത്ര്യ സമര നേതാക്കളുടെ ജീവ ചരിത്രം, സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് വിവിധ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍, ചിത്രങ്ങള്‍, സ്വാതന്ത്ര്യ സമര ക്വിസ്, സ്വതന്ത്ര ഇന്ത്യയുടെ ദേശീയ ചിഹ്‌നങ്ങള്‍ തുടങ്ങിയവ ശേഖരിച്ചാണ് കുട്ടികള്‍ പതിപ്പുകള്‍ തയ്യാറാക്കിയത്. പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസ്സു വരെയുള്ള ഇരുന്നൂറോളം  വിദ്യാര്‍ഥികള്‍ പതിപ്പുല്‍സവത്തിന്റെ ഭാഗമായി സ്വന്തമായി പതിപ്പുകള്‍ തയ്യാറാക്കി സ്‌കൂളിലെത്തിച്ചു. പതിപ്പു നിര്‍മ്മാണ മല്‍സരത്തില്‍ പ്രീ പ്രൈമറി മുതല്‍ നാലു വരെ ക്ലാസ്സുകളിലെ പി. അമിതാബ്, ടി. അശ്വനി, കെ. അഭിഷേക്, സി. ഹിബ ഫാത്തിമ, രേണുക, വി. അര്‍ജ്ജുന്‍, കെ. നിദ എന്നിവര്‍ ഒന്നാം സ്ഥാനവും പി. ഷഹന ഷെറിന്‍, കെ. റിന്‍ഷ, നിരഞ്ജന, അഞ്ജന സുജിത്ത്, ശ്രീനന്ദ, ദില്‍രാസ്, ഒ. അഫ്‌നാന്‍ അന്‍വര്‍, കെ. അന്‍ഷിഫ, കെ. ജ്യോതിക രണ്ടാം സ്ഥാനവും കരസ്ഥമാക്കി.പതിപ്പുല്‍സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിഷ്വല്‍ സ്വാതത്ര്യ ദിന ക്വിസ് മല്‍സരത്തില്‍ ഒ. മുഹമ്മദ് അഫ്‌നാന്‍, എ. ഭൂവനേശ്വരി, എം. കെ. കൈലാസ് പ്രസാദ് എന്നിവര്‍ ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനങ്ങള്‍ നേടി.
രക്ഷിതാക്കള്‍ക്കായി പതിപ്പുകളുടെ പ്രര്‍ശനവും നടത്തി. പ്രധാനാധ്യാപിക എ  സതീ ദേവി പതിപ്പുല്‍സവം ഉല്‍ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി  സി. മുസ്തഫ അധ്യക്ഷത  വഹിച്ചു. അധ്യാപകരായ പി.അബ്ദുസ്സലാം, ടി. എം. ഓമനാമ്മ, സി. കെ. ഹസീന മുംതാസ്, എ. സീനത്ത്, കെ. രമാ ദേവി, പി. ജിഷ, ടി. ശ്യാമ, പി. പ്രിയ, ഇ. പ്രിയങ്ക, കെ. ഷീബ, സ്‌കൂള്‍ ലീഡര്‍ കെ. ജ്യോതിക, സ്‌കൂള്‍ മുഖ്യ മന്ത്രി കെ. നിദ, ഉപ മുഖ്യമന്ത്രി അദീബ് പൂതാനി, വിദ്യാഭ്യാസ മന്ത്രിമാരായ ഒ. അഫ്‌നാന്‍ അന്‍വര്‍, എ. ‘ൂവനേശ്വരി ,ഒ. ഷഹല,  പി. ഫാതിമത്ത് ഫിദ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss