|    Sep 22 Sat, 2018 12:31 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ജയ്‌സലിന് സമ്മാനം നല്‍കാന്‍ വിനയനെത്തി

Published : 28th August 2018 | Posted By: kasim kzm

പൊന്നാനി: മുതുക് ചവിട്ടുപടിയാക്കിയ ജയ്‌സലിനോടുള്ള വാക്കു പാലിച്ച് സംവിധായകന്‍ വിനയന്‍. പ്രളയദുരിതത്തില്‍ സോഷ്യല്‍ മീഡിയാ താരമായ മത്സ്യത്തൊഴിലാളിക്ക് സംവിധായകന്റെ സ്‌നേഹസമ്മാനം. മഹാപ്രളയത്തിലകപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ താരമായ മലപ്പുറം താനൂര്‍ സ്വദേശി ജയ്‌സലിനാണ് വിനയന്‍ നേരിട്ടെത്തി വാഗ്ദാനം ചെയ്ത സമ്മാനം നല്‍കിയത്.
രക്ഷാപ്രവര്‍ത്തനത്തിനിടെ സ്ത്രീകളടക്കമുള്ളവരെ തന്റെ മുതുകില്‍ ചവിട്ടി ബോട്ടിലേക്ക് കയറാന്‍ സഹായിച്ച കെ പി ജയ്‌സലിന് ഒരു ലക്ഷം രൂപയാണ് വിനയന്‍ സമ്മാനമായി നല്‍കിയത്. ജയ്‌സലിനെ കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ടതിനു ശേഷം ഇദ്ദേഹത്തിനു സമ്മാനം നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് നേരത്തേ വിനയന്‍ വിനയന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം വിനയന്‍ ജയ്‌സലിനു നേരിട്ട് സ്‌നേഹസമ്മാനം നല്‍കുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss