|    Jul 19 Thu, 2018 12:58 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജയ്ഷയുടെ പരാതി ഗൗരവമായി അന്വേഷിക്കണം; പ്രതിപക്ഷ നേതാവ്

Published : 25th August 2016 | Posted By: SMR

തിരുവനന്തപുരം: മാരത്തണ്‍ താരവും മലയാളിയുമായ ഒ പി ജയ്ഷ മല്‍സരത്തിനിടെ കുടിവെള്ളം നല്‍കിയില്ലെന്നും മതിയായ ചികില്‍സ ലഭിച്ചില്ലെന്നുമുള്ള പരാതി ഗൗരവമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിനു കത്തുനല്‍കി. സത്യസന്ധവും നീതിപൂര്‍വവുമായ അന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടാവണം.
മോശം പ്രകടനം മറച്ചുവയ്ക്കാനാണ് ജയ്ഷ ആരോപണം ഉന്നയിച്ചതെന്ന അത്‌ലറ്റിക് ഫെഡറേഷന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നു കത്തില്‍ പറഞ്ഞു. മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചതുകൊണ്ടല്ലേ ജയ്ഷയ്ക്ക് ഒളിംപിക്‌സില്‍ യോഗ്യതനേടാനായത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുന്നതു നിയന്ത്രിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss