|    Mar 28 Tue, 2017 12:05 am
FLASH NEWS

ജയ്ഷയുടെ ആരോപണങ്ങള്‍ തള്ളി കോച്ചും ഐഎഎഎഫും

Published : 27th August 2016 | Posted By: SMR

ന്യുഡല്‍ഹി: ഒളിംപിക്‌സ് മാരത്തണ്‍ മല്‍സരത്തിനിടെ കുടിവെള്ളമടക്കമുള്ള അടിസ്ഥാന സൗകര്യമൊരിക്കിയില്ലെന്ന മലയാളി താരം  ഒപി ജയ്ഷയുടെ ആരോപണം അന്താരാഷ്ട്ര അമേച്വര്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ തള്ളി. ജയ്ഷയുടെ സഹതാരമായിരുന്ന കവിതാ റാവത്തിനോടാരാഞ്ഞ ശേഷമായിരുന്ന ഫെഡറേഷന്‍ നടപടി. അരോപണം ജയ്ഷയുടെ പരിശീലകനും തള്ളിയിരുന്നു.
ബ്രസീലിലെ പ്രാദേശിക ഒളിംപിക്‌സ് സംഘാടക സമിതി നല്‍കിയ വിവരം അനുസരിച്ച് മാരത്തണ്‍ മല്‍സരത്തിന്റെ 42 കിലോമീറ്ററിനുള്ളില്‍ 11 ഇടങ്ങളില്‍ കുടിവെള്ളത്തിനായുള്ള സൗകര്യ ഒരുക്കിയിരുന്നതായി ഐഎഎഎഫ് അറിയിച്ചു.
ഇതനുസരിച്ച് സ്റ്റാര്‍ട്ടിങ്ങ് പോയിന്റിനും ഫിനിഷിങ്ങ്  പോയിന്റിനു പുറമേ 2.5, 7.5,12.5,17.5, 22.5, 25.5, 32.5, 40 കിലോമീറ്ററുകളില്‍ കുടിവെള്ളം നല്‍കിയിരുന്നതായും ഐഎഎഎഫ് വ്യക്തമാക്കി.
അതേസമയം, ഒളിംപിക്‌സ് കഴിഞ്ഞ് ഇന്ത്യയിലെത്തിയ ജയ്ഷയ്ക്ക് എച്ച് 1 എന്‍ 1 പിടിപ്പെട്ടതായി സ്ഥിരീകരിച്ചു. ബംഗളൂരു ബെന്നാര്‍ഗട്ട ഫോര്‍ട്ടിസ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന ജയ്ഷയ്ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ച വിവരം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ റീജണല്‍ ഡയറക്ടര്‍ ശ്യാം സുന്ദറാണ് പുറത്തുവിട്ടത്.
സിക്ക വയറസ് ബാധ സംശയിച്ചിരുന്ന താരങ്ങള്‍ക്ക് നടത്തിയ രക്തസാംപിള്‍ പരിശോധനയിലാണ് ജയ്ഷക്ക് എച്ച് 1 എന്‍ 1 വൈറസ് സാനിധ്യം കണ്ടെത്തിയത്. ജയ്ഷയ്ക്കുമുമ്പ്  സുധാ സിങിനും എച്ച് 1 എന്‍ 1  സ്ഥിരീകരിച്ചിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day