|    Apr 22 Sun, 2018 12:56 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ജയില്‍ ശിക്ഷ; ലയണല്‍ മെസ്സി അപ്പീല്‍ നല്‍കും

Published : 8th July 2016 | Posted By: SMR

മാഡ്രിഡ്: നികുതി വെട്ടിപ്പുകേസില്‍ 21 മാസത്തെ തടവുശിക്ഷ വിധിച്ച സ്പാനിഷ് കോടതി വിധിക്കെതിരെ പ്രശസ്ത ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി, പിതാവ് ജോര്‍ജ് മെസ്സി എന്നി വര്‍ അപ്പീല്‍ നല്‍കും. മെസ്സിയുടെ നിരപരാധിത്വം തെളിയിക്കുന്നതിനായി ശ്രമം നടത്തുമെന്ന് അപ്പീല്‍ സംബന്ധിച്ച വാര്‍ത്ത സ്ഥിരീകരിച്ച് പ്രതികരിച്ച ജോര്‍ജ്ജ് മെസ്സിയും അഭിഭാഷക രും പ്രതികരിച്ചു. അപ്പീല്‍ പോര്‍ച്ചുഗീ സ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും.
ബുധനാഴ്ചയാണ് ബാഴ്‌സലോണയിലെ കോടതി 29കാര നായ മെസ്സിക്കും പിതാവിനും മൂന്നു കേസുകളിലായി 4.1 ദശലക്ഷം യൂറോ നികുതി വെട്ടിച്ച കേസില്‍ ശിക്ഷ വിധിച്ചത്. ഇരുവരും 2, 1.5 ദശലക്ഷം യൂറോ എന്നിങ്ങനെ പിഴയടയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം, സ്പാനിഷ് നിയമപ്രകാരം ഇരുവര്‍ക്കും തടവശിക്ഷ അനുഭവിക്കേണ്ടി വരില്ല. രണ്ടു വര്‍ഷത്തില്‍ താഴെ വരുന്ന തടവ് ശിക്ഷകള്‍ പരീഷണമായി കണക്കാക്കുന്നതിനാലും മെസ്സിക്കെതിരായ ആദ്യ കേസായതിനാലുമാണ് ഇളവ്.
2007-2009 കാലത്ത് ബെലിസ്, ഉറുഗ്വേ, യുകെ, സ്വിറ്റ്‌സര്‍ല ന്‍ഡ് എന്നീവിടങ്ങളിലെ വ്യാജ കമ്പനികള്‍ പ്രകാരം നികുതി ഇളവുകള്‍ നേടിയതായി കാണിച്ചായിരുന്നു കേസ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss