|    Dec 13 Wed, 2017 9:04 am
Home   >  Todays Paper  >  page 9  >  

ജയില്‍ ഭേദനം: പാപ്പുവ ന്യൂ ഗിനിയില്‍ 11 പേര്‍ കൊല്ലപ്പെട്ടു

Published : 27th February 2016 | Posted By: SMR

പോര്‍ട്ട് മോറെസ്ബി: പാപ്പുവ ന്യൂ ഗിനിയില്‍ ജയില്‍ ചാടാന്‍ ശ്രമിച്ച 11 തടവുകാര്‍ പോലിസ് വെടിയേറ്റു മരിച്ചതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ലായിലെ ബുയ്‌മോ ജയിലിലാണ് സംഭവം. പ്രധാനകവാടത്തിലേക്ക് ഇരച്ചെത്തിയ 90ലധികം തടവുപുള്ളികള്‍ ജയില്‍ പാറാവുകാരെ കീഴ്‌പ്പെടുത്തുകയായിരുന്നു. നിരവധി പേര്‍ രക്ഷപ്പെട്ടു. പരിക്കേറ്റ 17 തടവുപുള്ളികള്‍ പിടിയിലായെന്ന് ലായിലെ മെട്രോപൊളിറ്റന്‍ സൂപ്രണ്ട് ആന്റണി വാഗംബി പറഞ്ഞു. രക്ഷപ്പെട്ടവര്‍ വരുംദിവസങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രണ്ടാം തവണയാണ് ബുയ്‌മോയില്‍ ജയില്‍ചാട്ടം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം 50ലധികം പേരാണ് ഇവിടെനിന്നു രക്ഷപ്പെട്ടത്. ദരിദ്രരാജ്യമായ പാപ്പുവ ന്യൂ ഗിനിയില്‍ നിയമങ്ങള്‍ നടപ്പാക്കാനുള്ള പ്രയാസം വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക