|    Apr 30 Sun, 2017 4:32 pm
FLASH NEWS

ജയില്‍ ഭേദനംഅസി. ജയില്‍ സൂപ്രണ്ടടക്കം മൂന്നുപേര്‍ അറസ്റ്റില്‍

Published : 30th November 2016 | Posted By: SMR

പാട്യാല: നാഭ ജയില്‍ ആക്രമണവുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു. അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് ഭീംസിങ്, ഹെഡ് വാര്‍ഡന്‍ ജഗമീത് സിങ്, ബേക്കറി ഉടമ തേജിന്ദര്‍ ശര്‍മ എന്നിവരാണ് അറസ്റ്റിലായത്. കുറ്റം ചെയ്യാനുള്ള പ്രേരണ, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്.പ്രതികള്‍ രക്ഷപ്പെടുന്നതിന്റെ തലേ ദിവസം ഭീം അവരെ കണ്ടിരുന്നുവെന്നും ഗൂഢാലോചനയ്ക്കായി സ്വന്തം ഫോണ്‍ ഉപയോഗിച്ചുവെന്നും പോലിസ് പറഞ്ഞു.
ജയില്‍ ഉദ്യോഗസ്ഥരടക്കം 29 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. നേരത്തേ അറസ്റ്റിലായ പരമീന്ദര്‍ സിങ് പെന്‍ഡെയെ ഉത്തര്‍പ്രദേശ് പോലിസ് പഞ്ചാബ് പോലിസിനു കൈമാറിയിട്ടുണ്ട്. ഇയാളെ ഇന്ന് നാഭ കോടതിയില്‍ ഹാജരാക്കും.അതേസമയം, രക്ഷപ്പെട്ട തടവുകാര്‍ കടന്നുപോയെന്നു കരുതുന്ന സോലുമജ്ര, ഫരാള്‍ ഗ്രാമങ്ങള്‍ ഹരിയാന ഡിജിപി കെ പി സിങ് സന്ദര്‍ശിച്ചു. രക്ഷപ്പെട്ടവരാരും ഹരിയാനയില്‍ ഒളിച്ചു കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day