|    Nov 20 Tue, 2018 9:02 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജയില്‍ ഭൂമി സ്വകാര്യട്രസ്റ്റിന് നല്‍കാന്‍ ഉത്തരവ്‌രമേശ് ചെന്നിത്തലയ്‌ക്കെതിരേ വിജിലന്‍സ് അന്വേഷണം

Published : 1st November 2018 | Posted By: kasim kzm

തിരുവനന്തപുരം: നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലിന്റെ ഭൂമി സ്വകാര്യ ട്രസ്റ്റിന് നല്‍കാന്‍ ആഭ്യന്തരമന്ത്രിയായിരിക്കേ ഉത്തരവിട്ടു എന്ന പരാതിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുന്നത്. ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ രണ്ടരയേക്കര്‍ ഭൂമി ഒരു ആശ്രമ ട്രസ്റ്റിന് സ്‌കൂള്‍ തുടങ്ങാന്‍ നല്‍കിയതിനെക്കുറിച്ചാണ് അന്വേഷണം.
രണ്ടേക്കര്‍ ഭൂമി കമ്പോള വിലയുടെ 10 ശതമാനം ഈടാക്കി 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനായിരുന്നു മന്ത്രിസഭ തീരുമാനിച്ചത്. ജയില്‍ ഡിജിപിയായിരുന്ന ഋഷിരാജ് സിങിന്റെയും നിയമവകുപ്പിന്റെയും എതിര്‍പ്പ് മറികടന്നാണ് ജയില്‍ ഭൂമി സ്വകാര്യ ട്രസ്റ്റിന് നല്‍കാനായി ചെന്നിത്തല ഫയല്‍ മന്ത്രിസഭാ യോഗത്തിലെത്തിച്ചതെന്നാണു പരാതി. തിരുവനന്തപുരം സ്വദേശിയായ അഡ്വ. അനൂപാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. പുതിയ അഴിമതി നിരോധന നിയമപ്രകാരം ഡയറക്ടര്‍ പരാതി മുഖ്യമന്ത്രിയുടെ അനുമതിക്കായി അയച്ചിരുന്നു. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്.
എന്നാല്‍ തീരുമാനം ഉടന്‍ നടപ്പാക്കാന്‍ രമേശ് ചെന്നിത്തല രേഖാമൂലം ഉത്തരവ് നല്‍കിയതില്‍ അഴിമതിയുണ്ടെന്നാണു പരാതിക്കാരന്റെ അരോപണം. കഴിഞ്ഞ സര്‍ക്കാര്‍ എടുത്ത തീരുമാനം പിണറായി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss