|    Jul 28 Fri, 2017 10:26 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജയില്‍ ചാടിയ നാലുപേര്‍ പിടിയില്‍

Published : 18th February 2016 | Posted By: SMR

ഭുവനേശ്വര്‍: 2013ല്‍ മധ്യപ്രദേശ് ജയിലില്‍ നിന്നു രക്ഷപ്പെട്ട മുന്‍ സിമി പ്രവര്‍ത്തകരെന്നു പറയപ്പെടുന്ന നാലുപേരെ ഒഡീഷ-തെലങ്കാന സംയുക്ത പോലിസ് സംഘം റൂര്‍ക്കേലയില്‍ അറസ്റ്റ് ചെയ്തു. ഇവരില്‍ ഒരാളുടെ മാതാവിനെയും പിടികൂടി. മെഹ്ബൂബ് ഖാന്‍, ഇയാളുടെ മാതാവ് നജ്മ, സാക്കിര്‍ ഖാന്‍, അഹ്മദ് ഖാന്‍, സാലിഖ് എന്നിവരാണു പിടിയിലായത്. ഏറ്റുമുട്ടലിലാണു കീഴടക്കിയതെന്നും മൂന്ന് റിവോള്‍വറും തോക്കും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തതായും പോലിസ് പറഞ്ഞു. ഇവരെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി 10 ലക്ഷം രൂപവീതം പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക