|    Nov 13 Tue, 2018 7:57 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ജയില്‍മുറി ദൃശ്യങ്ങള്‍ ഇന്ത്യ ലണ്ടന്‍ കോടതിയില്‍ സമര്‍പ്പിച്ചു

Published : 27th August 2018 | Posted By: kasim kzm

ലണ്ടന്‍: ബാങ്കുകളില്‍ നിന്നു കോടിക്കണക്കിനു രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ മുങ്ങിയ മദ്യവ്യവസായി വിജയ്മല്യയെ പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന ജയില്‍മുറിയുടെ ദൃശ്യങ്ങള്‍ ഇന്ത്യ ലണ്ടനിലെ കോടതിയില്‍ സമര്‍പ്പിച്ചു. മല്യയെ വിട്ടുതരണമെങ്കില്‍ ജയില്‍മുറി പര്യാപ്തമാണെന്നു തങ്ങള്‍ക്കു ബോധ്യപ്പെടണം എന്നു കോടതി അറിയിച്ചതിനെ തുടര്‍ന്നാണിത്്. ഇന്ത്യയിലെ ജയില്‍മുറിയില്‍ ആവശ്യത്തിനു വെളിച്ചമില്ലെന്നു മല്യ വാദിച്ചതിനെ തുടര്‍ന്നാണു വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്.ടെലിവിഷന്‍, ബെഡ്, ശുചിമുറി തുടങ്ങിയവ യുള്ള ജയില്‍മുറിയുടെ ദൃശ്യങ്ങളാണു കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. മുംബൈ ആര്‍തര്‍ റോഡ് ജയിലിലെ 12ാം നമ്പര്‍ മുറിയുടെ ദൃശ്യങ്ങളാണ് എട്ടു മിനിറ്റോളം ദൈര്‍ഘ്യമുള്ള യിലുള്ളത്. മുറിയുടെ ഇരുവശങ്ങളിലും അഴികളുണ്ടെന്നും ഇവ ആവശ്യത്തിനു വായുസഞ്ചാരവും വെളിച്ചവും ഉറപ്പാക്കാന്‍ സഹായിക്കുമെന്നും ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചു.ജയിലിലെ സൗകര്യങ്ങള്‍ രാജ്യാന്തര നിലവാരം പുലര്‍ത്തുന്നവയാണെന്നും വീഡിയോ ദൃശ്യങ്ങള്‍ സമര്‍പ്പിച്ച് ഇന്ത്യ കോടതിയില്‍ വ്യക്തമാക്കി. വിവിധ ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപയുടെ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ മുങ്ങിയെന്നാണു മല്യക്കെതിരായ കേസ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss