|    Sep 25 Tue, 2018 5:11 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ജയില്‍പ്പുള്ളികള്‍ മെഡിക്കല്‍ കോളജില്‍ അക്രമാസക്തരായി

Published : 20th August 2018 | Posted By: kasim kzm

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രി വാര്‍ഡിലെ സെല്ലില്‍ ജയില്‍പ്പുള്ളികള്‍ തമ്മിലടിച്ചു. തുടര്‍ന്ന് പോലിസ് രണ്ടുപേരെയും കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്കു മാറ്റി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഹമ്മദ് ഷാഫി, രാഹുല്‍രാജ് എന്നിവരാണ് അസുഖം മാറിയതിനെ തുടര്‍ന്ന് തിരിച്ച് കണ്ണൂര്‍ ജയിലേക്ക് പോവാന്‍ വിസമ്മതിച്ചത്.
ഇവര്‍ തമ്മിലുണ്ടായ കശപിശ കൈയേറ്റത്തിലേക്ക് കടന്നപ്പോള്‍ പോലിസെത്തി രണ്ടുപേരെയും കുതിരവട്ടം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഈ മാസം 13നാണ് ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെല്ലില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രണ്ടുപേരെയും ഡിസ്ചാര്‍ജ് ചെയ്തിരുന്നു. തിരിച്ച് ജയി ലിലേക്ക് കൊണ്ടുപോകാന്‍ കണ്ണൂരില്‍ നിന്നെത്തിയ പോലിസ് തുനിഞ്ഞപ്പോള്‍ ഇവര്‍ അക്രമാസക്തരായി തമ്മിലടിക്കുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss