|    Oct 22 Sun, 2017 9:03 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജയിലുമായി ബന്ധപ്പെട്ട ചിന്തകളില്‍ മാറ്റം വേണം: മുഖ്യമന്ത്രി

Published : 11th July 2016 | Posted By: SMR

തിരുവനന്തപുരം: ജയിലുമായി ബന്ധപ്പെട്ട ചിന്തകളില്‍ സമൂല മാറ്റമുണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് മനപ്പരിവര്‍ത്തനമുണ്ടാവുന്ന പെരുമാറ്റമായിരിക്കണം ജയില്‍ ഉദ്യോഗസ്ഥരുടേതെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ചെറിയ കുറ്റവാളികളെയും വലിയ കുറ്റവാളികളെയും ഒരേതട്ടില്‍ കാണുന്ന രീതിക്ക് പുനര്‍വിചിന്തനം വേണം. കുറ്റവാളികളോട് മാന്യമായ രീതിയിലാവണം ജയിലുദ്യോഗസ്ഥര്‍ പെരുമാറേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക