|    Aug 22 Wed, 2018 12:57 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജയിലുകളിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതി

Published : 9th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: രാജ്യത്തെ ജയിലുകളിലെ പ്രശ്‌നങ്ങളും തടവുകാരുടെ ദുരവസ്ഥയും പഠിക്കാന്‍ വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയില്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് സുപ്രിംകോടതി. ജയില്‍ നവീകരണങ്ങള്‍ക്കുള്ള ശുപാര്‍ശകളും ഈ സമിതി നിര്‍ദേശിക്കും. രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന വനിതാ തടവുകാരുടെ പ്രശ്‌നങ്ങളെക്കുറിച്ചും സമിതി പഠനം നടത്തും. സര്‍ക്കാര്‍ ജയില്‍ നവീകരണത്തിനായി സമാഹരിക്കുന്ന വലിയ ഫണ്ടുകള്‍ ഒട്ടും തന്നെ വിനിയോഗിക്കുന്നില്ലെന്നും ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, എസ് അബ്ദുല്‍ നസീര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് കുറ്റപ്പെടുത്തി.
അതേസമയം, ജയിലുകളിലെ തടവുകാരുടെ പെരുപ്പത്തിനൊപ്പം തന്നെ ജനസംഖ്യാ വര്‍ധനവുകൊണ്ടും രാജ്യം വലിയ വെല്ലുവിളി നേരിടുന്നുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ജനസംഖ്യ 130 കോടിയിലേറെയായി വര്‍ധിച്ചിരിക്കുന്നു.
ഇതു രാജ്യത്തെ പല വെല്ലുവിളികളിലേക്കും കൊണ്ടെത്തിക്കുമെന്നാണ് അറ്റോര്‍ണി ജനറല്‍ പറഞ്ഞത്. എന്നാല്‍, ഇതുള്‍െപ്പടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന കാര്യവും തങ്ങളുടെ പരിഗണനയിലുണ്ടെന്നായിരുന്നു ബെഞ്ചിന്റെ പ്രതികരണം.
രാജ്യത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കോടതി സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയല്ലെന്ന് ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ പറഞ്ഞു. എല്ലാ കാര്യങ്ങള്‍ക്കും സര്‍ക്കാരിനെ കുറ്റപ്പെടുത്താനാവില്ലെന്നു പറഞ്ഞ കോടതി വിഷയം വീണ്ടും പരിഗണിക്കുന്നതിനായി ആഗസ്ത് 17ലേക്കു മാറ്റി.
രാജ്യത്തെ 1,382 ജയിലുകളിലായി സ്ഥലപരിമിതി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ കാരണം തടവുകാര്‍ നേരിടേണ്ടിവരുന്ന ദുരവസ്ഥയില്‍ ആഗസ്ത് അഞ്ചിന് കോടതി അതൃപ്തി അറിയിച്ചിരുന്നു.
തടവുകാര്‍ക്കും അവകാശങ്ങള്‍ ഉണ്ടെന്നും മൃഗതുല്യമായ അവസ്ഥയില്‍ ജയിലില്‍ പാര്‍പ്പിക്കാനാവില്ലെന്നും കോടതി ശക്തമായ ഭാഷയില്‍ താക്കീതും നല്‍കിയിരുന്നു.
തടവുകാരുടെ അസ്വാഭാവിക മരണങ്ങളെ സംബന്ധിച്ചും ജയില്‍ നവീകരണങ്ങളെക്കുറിച്ചും സുപ്രിംകോടതി മുമ്പും നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss