|    Mar 25 Sat, 2017 7:40 am
FLASH NEWS

ജയിലില്‍ മരിച്ച ദാദ്രി കേസ് പ്രതിക്ക് രക്തസാക്ഷി പരിവേഷം, മൃതദേഹത്തില്‍ ദേശീയപതാക പുതപ്പിച്ചു

Published : 6th October 2016 | Posted By: G.A.G

body-flag

നോയിഡ : ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോംമാംസം കൈവശം വെച്ചെന്നാരോപിച്ച് വൃദ്ധനെ മര്‍ദിച്ചു കൊന്ന കേസിലെ പ്രതിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത് ദേശീയപതാകകൊണ്ട് പുതപ്പിച്ച്.
ഇയാള്‍ക്ക് രക്തസാക്ഷിപരിവേഷം നല്‍കണമെന്ന ലക്ഷ്യത്തോടെയാണ് ഗ്രാമത്തിലെ ചിലര്‍ മൃതദേഹത്തില്‍ ദേശീയപതാക പുതപ്പിച്ചത് എന്ന ആരോപണമാണ് ഉയരുന്നത്.
അതേസമയം സംഭവത്തില്‍ ദേശീയ പതാകയോട് അവഹേളനമുണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്ന് പോലിസ് അറിയിച്ചു.
ദാദ്രിയില്‍ ഗോംമാംസം കൈവശം വച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖ് എന്ന വൃദ്ധനെ അടിച്ചു കൊന്ന കേസിലെ പ്രതി രവി എന്നു വിളിക്കുന്ന റോബിന്‍ (22) കഴിഞ്ഞദിവസമാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചത്. വൃക്ക സംബന്ധമായ അസുഖവും ഉയര്‍ന്ന പ്രമേഹവുമാണ് മരണത്തിന് കാരണമെന്നും പ്രതിക്ക് ഡെങ്കിപ്പനി ഉണ്ടായിരുന്നതായും ജയില്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ മരണത്തെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരിലൊരുവിഭാഗവും  പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കേസില്‍ ജയിലിലായ മറ്റു 14 പേരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് രവിയുടെ സ്വദേശമായ ബിസാദയില്‍ എത്തിയ വിഎച്ച്പി നേതാവ് സാധ്വി പ്രാചി ആവശ്യപ്പെട്ടു.

(Visited 2,438 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക