|    Nov 16 Fri, 2018 1:16 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ജയിലില്‍ നിന്നു മോചിതരായവരെ സ്വീകരിക്കാന്‍ ട്രംപും മെലാനിയയും

Published : 11th May 2018 | Posted By: kasim kzm

വാഷിങ്ടണ്‍: ഉത്തര കൊറിയയില്‍ ജയിലില്‍ നിന്നു മോചിതരായി ബുധനാഴ്ച അര്‍ധരാത്രി മെരിലാന്‍ഡിലെ സൈനിക വിമാനത്താവളത്തിലെത്തിയ യുഎസ് പൗരന്‍മാരെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും സ്വീകരിച്ചു. തങ്ങള്‍ കിം ജോങ് ഉന്നിനോടു നന്ദിപറയുന്നുവെന്ന് ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ മഞ്ഞുരുക്കത്തിന്റെ സൂചന കൂടിയായിരുന്നു തടവുകാരുടെ മോചനം. യുഎസ് പൗരന്‍മാരായ കിം ദോങ് ഷൂള്‍, കിം ഹാഖ് സങ്, ടോണി എന്നിവരാണ് ഉത്തര കൊറിയയില്‍ നിന്നു മോചിതരായത്. ഉത്തര കൊറിയയില്‍ ഒരു വര്‍ഷവും രണ്ടു വര്‍ഷവും തടവ് അനുഭവിക്കുന്നവരായിരുന്നു ഇവര്‍.
കഴിഞ്ഞദിവസം യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ചൊവ്വാഴ്ച ഉത്തര കൊറിയയിലെത്തി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണു തടവുകാരെ വിട്ടയച്ചത്. പോംപിയോക്കൊപ്പം തടവില്‍ നിന്നു മോചിതരാക്കപ്പെട്ടവരും യുഎസിലേക്കു മടങ്ങുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss