|    Jun 29 Thu, 2017 4:12 am
FLASH NEWS
Home   >  Kerala   >  

ജയിലില്‍ നിന്നും ഇറങ്ങിയ സരിത പെട്ടെന്ന് പണക്കാരിയായി എന്ന് മുന്‍ മാനേജര്‍

Published : 30th November 2016 | Posted By: Navas Ali kn

Saritha

നിത്യജീവിതത്തിനുപോലും വകയില്ലാതെബുദ്ധിമുട്ടുകയാണെന്ന് സോളാര്‍ തട്ടിപ്പു കേസ് പ്രതിയായ സരിത  നായര്‍ പറഞ്ഞത് കള്ളമാണെന്ന് ടീം സോളാര്‍ കമ്പനിയുടെ മുന്‍ജനറല്‍ മാനേജര്‍ രാജശേഖരന്‍നായര്‍. ജയിലില്‍നിന്നിറങ്ങുമ്പോള്‍ പണമില്ലാതെ വാടകയ്ക്ക് താമസിച്ച സരിത പെട്ടെന്നാണ് വലിയ സ്വത്തിന്റെഉടമയായത്. സരിതയെ സാമ്പത്തികമായി സഹായിച്ചവരില്‍ പലപ്രമുഖരുമുണ്ടെന്നും രാജശേഖരന്‍ നായര്‍ പറഞ്ഞു. ഇന്നലെ ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ മൊഴിനല്‍കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സരിതയുടെ പുതിയ വീട്ടിന്റെ ഗൃഹപ്രവേശം. തിരുവനന്തപുരം മലയിന്‍കീഴില്‍ പൊറ്റയില്‍ എന്ന സ്ഥലത്ത്് 25 സെന്റഭൂമിയിലാണ് ആഡംബരങ്ങളോടെയുള്ള പുതിയ വീട്. പാലുകാച്ചല്‍ ചടങ്ങിലെത്തിയ വീടുപണിക്കാര്‍ക്ക് കാഷ്‌ചെക്കാണ് നല്‍കിയത്. ഇതെല്ലാം സൂചിപ്പിക്കുന്നത് സരിതയുടെ കൈവശം പണമുണ്ടെന്നാണെന്ന് രാജശേഖരന്‍നായര്‍ പറഞ്ഞു. തുടര്‍ന്ന് ഇവ തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ കമ്മീഷന്‍ രാജശേഖരന്‍നായരോട് ആവശ്യപ്പെട്ടു. അതേസമയം കോട്ടയം കടപ്ലാമറ്റത്ത് ജലനിധി വാര്‍ഷികസമ്മേളനത്തിനിടെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണാന്‍ സരിതയ്‌ക്കൊപ്പം താനുംപോയിരുന്നുവെന്ന് രാജശേഖരന്‍നായര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക