|    Aug 19 Sat, 2017 9:16 am
FLASH NEWS

ജയിലില്‍ നിന്നിറങ്ങിയ പ്രതി കൊലപാതകശ്രമത്തിന് വെസ്റ്റ് പോലിസിന്റെ പിടിയില്‍

Published : 9th August 2017 | Posted By: fsq

 

തൃശൂര്‍: കാപ്പ നിയമപ്രകാരം ശിക്ഷയനുഭവിച്ച് ജയില്‍ നിന്നിറങ്ങിയ പ്രതി കൊലപാതക ശ്രമത്തിന് വെസ്റ്റ് പോലിസിന്റെ പിടിയില്‍. പട്ടിക്കാട് പള്ളികണ്ടം പുറപറമ്പില്‍ വീട്ടില്‍ ശ്രീജിത്ത് എന്ന ലാലു (26)വിനെയാണ് പുല്ലഴിയില്‍ നിന്നും തൃശൂര്‍ വെസ്റ്റ് പോലിസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ വി പി ഔസേഫിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പുല്ലഴി സ്വദേശിയായ കാറ്റാടി റപ്പായി മകന്‍ ബാബു(36)നെ സോഡാകുപ്പി കൊണ്ടും മറ്റും തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ജില്ലയിലെ പല പോലിസ് സ്‌റ്റേഷനുകളിലായി പ്രതിക്ക് അടിപിടി, കഞ്ചാവ് വില്‍പ്പന, കൊലപാതക ശ്രമം, മോഷണം, കവര്‍ച്ച എന്നിങ്ങനെ 15ഓളം കേസുകളുണ്ട്. കാപ്പ നിയമപ്രകാരം ജയിലില്‍ കിടന്ന് ഈയടുത്ത കാലത്താണ് ഇയാള്‍ പുറത്തിറങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തില്‍ എസ്‌ഐമാരായ ടി എ ഡേവിസ്, എ കെ സുധീര്‍, സിപിഒ വിനു കുര്യാക്കോസ് എന്നിവരും ഉണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക