|    Oct 21 Sat, 2017 2:09 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജയിലില്‍ ദിലീപിന് സുഖവാസമെന്ന് വീണ്ടും ആരോപണം

Published : 8th August 2017 | Posted By: fsq

 

കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍— ദിലീപിന് ആലുവ സബ്ജയിലില്‍ സുഖവാസമെന്ന് ആരോപണം. ജയിലില്‍ തടവുകാരനായിരുന്നയാള്‍ പുറത്തിറങ്ങിയശേഷം സ്വകാര്യ ചാനലിനോടാണ്  വിവരങ്ങള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്ന് ജയില്‍  അധികൃതര്‍ പറഞ്ഞു.ദിലീപിന് ആലുവ സബ് ജയിലില്‍ സര്‍വ സ്വാതന്ത്ര്യമുണ്ടെന്നാണ് മുന്‍തടവുകാരന്റെ വിശദീകരണം. പകല്‍മുഴുവന്‍ ജയില്‍ ഉദ്യോഗസ്ഥരുടെ മുറിയില്‍ കഴിയുന്ന ദിലീപിന് പ്രത്യേക ഭക്ഷണമാണ് നല്‍കുന്നതത്രെ.രാത്രി കിടക്കാന്‍ മാത്രമാണ് സെല്ലിലേക്ക് വരുന്നത്. സഹതടവുകാര്‍ക്കിതറിയാം. പക്ഷേ മര്‍ദനം ഭയന്ന് പുറത്തുപറയില്ല. ജയിലിലെ സിസിടിവി പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ ഒരു ദിവസം മാത്രമാണ് ആരോപണമുന്നയിച്ച പ്രതി ജയിലില്‍ കഴിഞ്ഞതെന്നും ഒരേ നിരയിലെ കെട്ടിടത്തിലെ സെല്ലില്‍ കഴിയുന്ന ഇയാള്‍ ഇതിനിടെ ദിലീപിനെ കാണാന്‍ സാധ്യതയില്ലെന്നും ജയിലധികൃതര്‍ പറയുന്നു. ജയിലിലെ 75 സിസിടിവി കാമറകള്‍ പരിശോധിച്ചാല്‍ ദിലീപിന് വഴിവിട്ട സഹായങ്ങള്‍ ചെയ്തിട്ടില്ലെന്ന് മനസിലാക്കാമെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. നേരത്തെയും ഇത്തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് ഇക്കാര്യം സംബന്ധിച്ച് ജയില്‍വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ആലുവ സബ് ജയില്‍ അധികൃതരോട്് വിശദീകരണം തേടിയിരുന്നു. എന്നാല്‍ അടിസ്ഥാന രഹിതമായ ആരോപണമാണ് ഇതെന്നും മറ്റു തടവുകാര്‍ക്കുള്ളതുപോലുളള സൗകര്യം മാത്രമെ ദിലീപിനും നല്‍കുന്നുള്ളുവെന്നായിരുന്നു ഇവരുടെ വിശദീകരണം. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും ആരോപണം ഉയര്‍ന്നിരിക്കുന്നത്. ജയിലില്‍ കഴിയുന്ന ദിലീപിന്റെ ആരോഗ്യ നില മോശമാണെന്ന വിധത്തിലുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്. ദിലീപിന് ഇയര്‍ ബാലന്‍സിങ് പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഡോക്ടര്‍ പരിശോധിക്കുകയും മരുന്ന് നല്‍കുകയും ചെയ്തുവെന്നാണ് വിവരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക