|    Sep 21 Fri, 2018 2:21 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ജയിലില്‍ കഴിയുന്ന പ്രതിയുടെ പക്കല്‍ പ്രമുഖരുടെ നമ്പറുകള്‍

Published : 13th August 2018 | Posted By: kasim kzm

പട്‌ന: മുസഫര്‍പൂരിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ 34 അന്തേവാസികള്‍ ലൈംഗിക പീഡനത്തിന് ഇരയായ കേസിലെ മുഖ്യപ്രതി ബ്രജേഷ് താക്കൂറില്‍ നിന്ന് മന്ത്രിയുടേതുള്‍പ്പെടെ 40 പ്രമുഖരുടെ ഫോണ്‍നമ്പറുകള്‍ പിടിച്ചെടുത്തതായി പോലിസ്. താക്കൂറിനെ പാര്‍പ്പിച്ചിരിക്കുന്ന മുസഫര്‍പൂര്‍ ജയിലില്‍ നടത്തിയ മിന്നല്‍പ്പരിശോധനയിലാണ് രണ്ടു പേജുകളിലായി സൂക്ഷിച്ചിരുന്ന ഫോണ്‍ നമ്പറുകള്‍ കണ്ടെടുത്തത്.
ജൂണ്‍ രണ്ടിന് അറസ്റ്റിലായ താക്കൂര്‍, ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിവിധ സൗകര്യങ്ങളോടെയാണു ജയിലില്‍ കഴിയുന്നതെന്നും പരിശോധനയില്‍ വ്യക്തമായി. ഇതുവരെ മറ്റു തടവുകാര്‍ക്കൊപ്പം ഇയാളെ പാര്‍പ്പിച്ചിട്ടില്ലെന്നും കണ്ടെത്തി. ഉന്നതരെ വിളിക്കാന്‍ ബ്രിജേഷ് ജയില്‍ സൂപ്രണ്ടിന്റെ ഓഫിസിലെ ഫോണുകളിലൊന്ന് ഉപയോഗിച്ചിരിക്കാനോ ആരുടെയെങ്കിലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരിക്കാനോ സാധ്യതയുള്ളതായാണ് പ്രാഥമിക നിഗമനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss