|    Feb 21 Wed, 2018 5:17 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

‘ജയിലില്‍ ആത്മഹത്യ : കുടുംബത്തിന് അഞ്ചുലക്ഷം നല്‍കണം

Published : 17th May 2017 | Posted By: fsq

 

‘തിരുവനന്തപുരം: ജീവപര്യന്തം തടവുകാരനായ തിരുവനന്തപുരം സ്വദേശി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യ ചെയ്ത  സംഭവത്തില്‍ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. തടവുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ 2016 ഒക്‌ടോബര്‍ 31 മുതലുള്ള പലിശയും അഞ്ചുലക്ഷം രൂപക്കൊപ്പം അനന്തരാവകാശികള്‍ക്ക് മൂന്നുമാസത്തിനകം നല്‍കണമെന്നും കമ്മീഷനംഗം കെ മോഹന്‍കുമാര്‍ ഉത്തരവിട്ടു. തിരുവല്ലം പൂങ്കുളം ആനക്കുഴി ചരുവിള പുത്തന്‍വീട്ടില്‍ അശോകനെയാണ് (42) സെല്ലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അശോകന്‍ ആത്മഹത്യ ചെയ്തതാണെന്ന ജയില്‍ സൂപ്രണ്ടിന്റെ റിപോര്‍ട്ടിനെക്കുറിച്ച്  കമ്മീഷന്‍ സംശയം പ്രകടിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss