|    Jan 19 Thu, 2017 4:25 pm
FLASH NEWS

ജയിലിലെ പീഡനം: അന്വേഷണം നടത്തുമെന്ന് ആസ്‌ത്രേലിയ

Published : 27th July 2016 | Posted By: SMR

സിഡ്‌നി: ജയിലില്‍ പീഡനങ്ങള്‍ നടക്കുന്നതായുള്ള റിപോര്‍ട്ടില്‍ അന്വേഷണം നടത്തുമെന്ന് ആസ്‌ത്രേലിയ. ആസ്‌ത്രേലിയയില്‍ വടക്കന്‍ പ്രവിശ്യയിലുള്ള തടവറയിലെ യുവാക്കളെ ജയില്‍ ജീവനക്കാര്‍ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം എബിസി ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടിരുന്നു. ജയിലില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഞെട്ടലുളവാക്കുന്നതാണെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി മാല്‍കോം ടേണ്‍ബുള്‍ അറിയിച്ചു. ജയിലിനകത്തുനിന്നുള്ള 2014നും 15നുമിടയില്‍ പകര്‍ത്തിയ ദൃശ്യങ്ങളായിരുന്നു ചാനല്‍ പുറത്തുവിട്ടത്. കൗമാരക്കാരായ തടവുകാരെ തല കറുത്ത തുണികൊണ്ടു മറച്ചും കൈയില്‍ വിലങ്ങുവച്ചും പീഡിപ്പിക്കുന്നതായി എബിസി റിപോര്‍ട്ടില്‍ പറയുന്നു. തടവുകാരെ നഗ്നരാക്കുന്നതിന്റെയും കസേരയില്‍ ചങ്ങലകൊണ്ട് ബന്ധിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങളും ചാനല്‍ പുറത്തുവിട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക