|    Oct 21 Sat, 2017 10:45 am
Home   >  National   >  

ജയലളിത സുഖം പ്രാപിച്ചുവരുന്നു: ഗവര്‍ണര്‍

Published : 2nd October 2016 | Posted By: G.A.G

jayalalitha

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത സുഖം പ്രാപിച്ചുവരുന്നതായി തമിഴ്‌നാടിന്റെ ചുമതല വഹിക്കുന്ന മഹാരാഷ്ട്രാ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു അറിയിച്ചു . ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ജയലളിതയെ സന്ദര്‍ശിച്ച ശേഷം ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ ഗവര്‍ണര്‍ തയാറാകുന്നില്ല എന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധി നേരത്തേ ആരോപിച്ചിരുന്നു.  ആശുപത്രി ചെയര്‍മാന്‍ പ്രതാപ് സി. റഡ്ഡി ഗവര്‍ണറുമായി സംസാരിച്ച് ജയലളിതയുടെ ചികിത്സാ വിവരങ്ങളും ആരോഗ്യനിലയും സംബന്ധിച്ച കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ഈ മാസം 22നാണ് ജയലളിത ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ കടുത്ത പനിയും നിര്‍ജലീകരണവും മൂലം പ്രവേശിപ്പിക്കപ്പെട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക