|    Mar 25 Sat, 2017 3:29 am
FLASH NEWS

ജയലളിത മരിച്ചെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റ്; യുവതിക്കെതിരെ കേസെടുത്തു

Published : 1st October 2016 | Posted By: mi.ptk

jayalalitha

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ ജയലളിത മരിച്ചെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവതിക്കെതിരെ പോലീസ് കേസെടുത്തു. ഫ്രാന്‍സില്‍ താമസക്കാരിയായ തമിഴച്ചി എന്ന യുവതിക്കെതിരെയാണ് പോലീസ് കേസെടുത്തത്.
തമിഴ്‌നാട്ടില്‍ കലാപങ്ങളുണ്ടാക്കി ഇടംപിടിക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് ആണ് ജയലളിതയുടെ മരണത്തിന് പിന്നിലെന്നും വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഇത് പറയുന്നതെന്നുമായിരുന്നു യുവതി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. മുസ്‌ലിങ്ങളെ കുറ്റപ്പെടുത്തി കലാപം ഇളക്കിവിടാനുള്ള ആര്‍എസ്എസ് ശ്രമത്തിനെ എതിര്‍ത്തതിനാലാണ് ജയലളിതയെ ഇല്ലാതാക്കിയതെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.
അണ്ണാ ഡിഎംകെ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് തമിഴച്ചിക്കെതിരെ കേസെടുത്തത്. ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചു, പൊതു മാധ്യമങ്ങളിലൂടെ മോശമായി പെരുമാറി തുടങ്ങിയ വകുപ്പുകളാണ് തമിഴച്ചിക്കെതിരെ ചുമത്തിയത്. ചെന്നൈയിലെ ടെക്കി സ്വാതിയുടെ കൊലക്കേസ് അടക്കം മുമ്പും തമിഴച്ചി ഇത്തരത്തില്‍ വിവാദപരമായ പോസ്റ്റുകളിട്ടിട്ടുണ്ട്.
സെപ്തംബര്‍ 22നാണ് കടുത്ത പനിയെ തുടര്‍ന്ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിന് ശേഷം ജയലളിതയുടെ ആരോഗ്യനിലയെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാന്‍ ആശുപത്രി അധികൃതരും പ്രവര്‍ത്തകരും തയ്യാറായിട്ടില്ല.

thamizhachi

(Visited 716 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക