|    Mar 24 Fri, 2017 1:50 pm
FLASH NEWS

ജയലളിത ഗവര്‍ണറെ കണ്ടു

Published : 22nd May 2016 | Posted By: SMR

ചെന്നൈ: അണ്ണാ ഡിഎംകെ നേതാവ് ജയലളിത ഗവര്‍ണര്‍ കെ റോസയ്യയെ സന്ദര്‍ശിച്ച് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ചു. പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവായി തന്നെ തിരഞ്ഞെടുത്തതിന്റെ പകര്‍പ്പ് ജയലളിത ഗവര്‍ണര്‍ക്കു കൈമാറി. സര്‍ക്കാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും. 30ലേറെ മന്ത്രിമാരും ഇതിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മദ്രാസ് സര്‍വകലാശാല ശതാബ്ദി ഓഡിറ്റോറിയത്തിലായിരിക്കും ചടങ്ങ്. മന്ത്രിസഭയില്‍ ഏറെ പുതുമുഖങ്ങള്‍ ഉണ്ടാവുമെന്നാണു സൂചന. 234 സീറ്റില്‍ 134ഉം നേടിയാണ് അണ്ണാ ഡിഎംകെ വിജയം സ്വന്തമാക്കിയത്.

(Visited 32 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക