|    Jan 16 Mon, 2017 10:49 pm
FLASH NEWS

ജയലളിത ആരോഗ്യവതിയായി തിരിച്ചെത്തുമെന്ന് വൈകോ

Published : 9th October 2016 | Posted By: SMR

ചെന്നൈ: ചികില്‍സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പൂര്‍ണ ആരോഗ്യവതിയായി തിരിച്ചെത്തുമെന്ന് വൈകോ. ഇന്നലെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ജയലളിതയെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായാണ് വിലയിരുത്തല്‍. ജയലളിതയെ പരിശോധിക്കുന്ന ബ്രിട്ടീഷ് ഡോക്ടര്‍ റിച്ചാര്‍ഡ് ജോണ്‍ ബെയില്‍ അടക്കമുള്ളവരുമായി താന്‍ സംസാരിച്ചിട്ടുണ്ട്. അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നതുപോലെതന്നെ അവരുടെ നേതാവ് തിരിച്ചുവരും. കാവേരി നദീജല തര്‍ക്കമടക്കം കാര്യക്ഷമമായി ഇനിയും ജയലളിത കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ഡിഎംകെയുടെ ആവശ്യം ബാലിശമാണെന്നും വൈകോ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക