|    Jan 16 Mon, 2017 4:47 pm

ജയലളിതയ്ക്ക് സുപ്രിംകോടതി വിമര്‍ശനം

Published : 25th August 2016 | Posted By: SMR

ന്യൂഡല്‍ഹി: മാനനഷ്ടക്കേസുകള്‍ നല്‍കി ജനാധിപത്യത്തെ ഞെക്കിക്കൊല്ലാന്‍ സാധിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോട് സുപ്രിംകോടതി. ജയലളിത നല്‍കിയ അപകീര്‍ത്തിക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംഡികെ നേതാവ് എ വിജയകാന്ത് സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു.
അപകീര്‍ത്തി നിയമം ജയലളിത ദുരുപയോഗം ചെയ്യുകയാണെന്ന് കോടതി കുറ്റപ്പെടുത്തി. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ നിശ്ശബ്ദരാക്കാനാണ് ശ്രമം. ഇതിനു പകരം സദ്ഭരണം നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. വിമര്‍ശനങ്ങളെ അഭിമുഖീകരിക്കാന്‍ പൊതുപ്രവര്‍ത്തകര്‍ പഠിക്കണം. നിയമം ദുരുപയോഗം ചെയ്ത് ജനങ്ങളുടെ അവകാശങ്ങള്‍ തടയരുതെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 200ലധികം അപകീര്‍ത്തിക്കേസുകളാണ് സര്‍ക്കാര്‍ നല്‍കിയത്. ഡിഎംകെക്കെതിരേ 85ഉം ചലച്ചിത്രതാരവും രാഷ്ട്രീയനേതാവുമായ വിജയകാന്തിനെതിരേ 68ഉം മാധ്യമങ്ങള്‍ക്കെതിരേ 55 കേസുകളുമാണ് ജയലളിത ഫയല്‍ ചെയ്തിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക