|    Feb 22 Thu, 2018 2:16 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജയലളിതയ്ക്ക് തമിഴ്‌നാട് നിയമസഭയുടെ ആദരാഞ്ജലി

Published : 25th January 2017 | Posted By: fsq

 

ചെന്നൈ: ഡിസംബര്‍ അഞ്ചിന് അന്തരിച്ച ജയലളിതയ്ക്കു തമിഴ്‌നാട് നിയമസഭ ആദരാഞ്ജലി അര്‍പ്പിച്ചു. മുഖ്യമന്ത്രി പന്നീ ര്‍ശെല്‍വവും ഡിഎംകെ നേതാവ് എം കെ സ്റ്റാലിനുമടക്കം നിയമസഭാംഗങ്ങളെല്ലാം ജയലളിതയെ അനുസ്മരിച്ചു. ശോകമൂകമായ അന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍ പല നേതാക്കള്‍ക്കും കണ്ഠമിടറി. ജയലളിത അന്തരിച്ച ഡിസംബര്‍ അഞ്ച് തമിഴ് ജനതയെ സംബന്ധിച്ചിടത്തോളം ഇരുണ്ടദിനമായിരുെന്നന്ന് മുഖ്യമന്ത്രി പന്നീര്‍ ശെല്‍വം അനുസ്മരിച്ചു. പ്രക്ഷുബ്ധമായ പല ഘട്ടങ്ങളിലും പാര്‍ട്ടിയെ തകരാതെ നയിച്ചത് അമ്മയായിരുന്നു. രാഷ്ട്രീയമായി എതിര്‍ചേരിയില്‍ നില്‍ക്കുന്നവര്‍പോലും അമ്മയുടെ നേതൃപാടവത്തെയും ദീര്‍ഘവീക്ഷണത്തെയും ജനങ്ങളോടുള്ള സമീപനത്തെയും അംഗീകരിച്ചിരുന്നു. 1978ല്‍ എംജിആര്‍ അന്തരിച്ചതിനുശേഷം എഐഎഡിഎംകെയെ ഐക്യത്തോടെ നയിച്ചത് അമ്മയാണ്. രാഷ്ട്രീയത്തിനു പുറമേ നൃത്തം, അഭിനയം തുടങ്ങിയ മേഖലകളിലും കഴിവുതെളിയിച്ചു. ഇങ്ങനെ ഏതുനിലയ്ക്കു നോക്കിയാലും അമ്മയ്ക്കു തുല്യയായ മറ്റൊരു നേതാവില്ല- മുഖ്യമന്ത്രി പറഞ്ഞു. ജയലളിത ആദ്യമായി സഭയിലെത്തിയ കാലം മുതലുള്ള അനുഭവങ്ങള്‍ പ്രതിപക്ഷനേതാവ് സ്റ്റാലിന്‍ അനുസ്മരിച്ചു. ജയലളിതയുടെ സ്ഥാനാരോഹണ ചടങ്ങില്‍ സഭയില്‍ 11ാംസ്ഥാനത്ത് തനിക്ക് സീറ്റ് അനുവദിച്ച സംഭവത്തില്‍ ഇടപെട്ട അവര്‍ ഖേദം പ്രകടിപ്പിച്ചെന്നും ഡിഎംകെയെ അപമാനിക്കാന്‍ ഉദ്ദേശ്യമില്ലായിരുെന്നന്നും പറഞ്ഞത് സ്റ്റാലിന്‍ ഓര്‍മിച്ചു. സുനാമി ഫണ്ട് നല്‍കാന്‍ മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ സമീപിച്ചതും കരുണാനിധിയോട് നന്ദി രേഖപ്പെടുത്തിയതും സ്റ്റാലിന്‍ അനുസ്മരിച്ചു. കോണ്‍ഗ്രസ് അംഗം രാമസ്വാമിയും സ്പീക്കര്‍ ധനപാലും ജയലളിതയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. രണ്ടു മിനിറ്റ് സഭ മൗനം ആചരിക്കുകയും ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss