|    Apr 24 Mon, 2017 8:46 pm
FLASH NEWS

ജയലളിതയ്ക്കുവേണ്ടി 108 മൃത്യുഞ്ജയ യജ്ഞം

Published : 27th October 2016 | Posted By: SMR

ചെന്നൈ: ഒരുമാസമായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗശമനത്തിനുവേണ്ടി ചെന്നൈയില്‍ 3000 അണ്ണാ ഡിഎംകെ പ്രവര്‍ത്തകരും 200 സന്ന്യാസിമാരും പങ്കെടുത്ത പ്രാര്‍ഥനാ യജ്ഞം.
ജയലളിതയുടെ വിശ്വസ്തനും എംഎല്‍എയുമായ ആര്‍ വെട്രിവേല്‍ ആണ് 35 ലക്ഷം രൂപ ചെലവില്‍ 108 മൃതുഞ്ജയ യജ്ഞത്തിന് നേതൃത്വം നല്‍കിയത്. ജയലളിതയ്ക്കു മല്‍സരിക്കാന്‍ വേണ്ടി നേരത്തേ എംഎല്‍എ സ്ഥാനം രാജിവച്ച നേതാവാണ് വെട്രിവേല്‍. കഴിഞ്ഞമാസം 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day