|    Jul 26 Wed, 2017 2:29 pm
FLASH NEWS
Home   >  News now   >  

ജയലളിതയെ വിമര്‍ശിച്ചതിന് ഡിഎംകെ എംപിക്ക് വിമാനത്താവളത്തില്‍ എഐഎഡിഎംകെ എംപിയുടെ മര്‍ദ്ദനം

Published : 31st July 2016 | Posted By: sdq

sasikala pushpa and tiruchi siveന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ വിമര്‍ശിച്ചതിന് രാജ്യസഭാ അംഗവും മുതിര്‍ന്ന ഡിഎംകെ നേതവുമായ തിരുച്ചി ശിവയെ ഐഎഡിഎംകെയുടെ രാജ്യസഭാ അംഗമായ ശശികല പുഷ്പ മര്‍ദ്ദിച്ചു.
ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെ ചെന്നൈയിലേക്കുള്ള ജെറ്റ് എയര്‍വേസില്‍ യാത്ര ചെയ്യാനെത്തിയതായിരുന്നു ഇരുവരും. ഒരേ വിമാനത്തില്‍ യാത്രക്കാരായ ഇരുവരും ടി3 ടെര്‍മിനലില്‍ വിമാനം കാത്തിരിക്കുന്നതിനിടെയുണ്ടായ സൗഹൃദ സംഭാഷണത്തിനിടെ തിരുച്ചി ശിവ തമിഴ്‌നാട് സര്‍ക്കാരിനേയും ജയലളിതയേയും വിമര്‍ശിച്ച് സംസാരിച്ചു. ഇത് സഹിക്കാതിരുന്ന ശശികല, തിരുച്ചി ശിവയുടെ കഴുത്തിന് കുത്തിപിടിക്കുകയും മുഖത്തടിക്കുകയുമായിരുന്നു. ഇതോടെ തിരുച്ചി ശിവ യാത്ര റദ്ദാക്കി തിരിച്ചുപോയി.
തമിഴ്‌നാട് സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും ശിവ വിമര്‍ശിച്ചപ്പോള്‍ തനിക്ക് മാനസികവിക്ഷോഭം ഉണ്ടായെന്നും താന്‍ ശിവയെ നാലു പ്രാവശ്യം മര്‍ദ്ദിച്ചുവെന്നും ശശികല പറഞ്ഞു. എന്നാല്‍, ശശികല തന്നെ ഒറ്റ പ്രാവശ്യമേ പ്രഹരിച്ചിട്ടൊള്ളുവെന്നാണ് ശിവ വ്യക്തമാക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക