|    May 26 Fri, 2017 8:40 pm
FLASH NEWS

ജയലളിതയെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു

Published : 8th October 2016 | Posted By: SMR

ചെന്നൈ: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. രാവിലെ 11.30ഓടെ പ്രത്യേക വിമാനത്തിലാണ് രാഹുല്‍ ചെന്നൈയിലെത്തിയത്. ഉടനെ അപ്പോളോ ആശുപത്രിയിലേക്കു പോയി. ഡോക്ടര്‍മാരോട് ജയയുടെ ആരോഗ്യസ്ഥിതി ആരാഞ്ഞു. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും അവര്‍ ഉടനെ സാധാരണനിലയിലേക്ക് തിരിച്ചുവരുമെന്നു പ്രതീക്ഷിക്കുന്നതായും രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തി. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ വിമാനത്താവളം മുതല്‍ അപ്പോളോ ആശുപത്രി വരെ കനത്ത പോലിസ് സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നു. പനിയും നിര്‍ജലീകരണവും മൂലം സപ്തംബര്‍ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day