|    Dec 16 Sat, 2017 7:12 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജയലളിതയെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

Published : 12th October 2016 | Posted By: SMR

തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി സദാശിവവും സന്ദര്‍ശിച്ചു. ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി പിണറായി വിജയന്‍ പറഞ്ഞു. അപ്പോളോ ആശുപത്രിയുടെ മേധാവി പ്രതാപ് റെഡ്ഡി, ജയലളിതയെ ചികില്‍സിക്കുന്ന ഡോക്ടര്‍മാരുടെ സംഘം എന്നിവരുമായി മുഖ്യമന്ത്രി സംസാരിച്ചു. അതേസമയം, ജയലളിത കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ ധനമന്ത്രി ഒ പനീര്‍ശെല്‍വത്തിനു കൈമാറി ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ് വകുപ്പു കൈമാറ്റമെന്നും രാജ്ഭവന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക