|    Jan 24 Tue, 2017 8:54 pm
FLASH NEWS

ജയലളിതയെ ചികില്‍സിക്കാന്‍ ബ്രിട്ടിഷ് ഡോക്ടര്‍ എത്തി

Published : 2nd October 2016 | Posted By: SMR

ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ചികില്‍സിക്കാന്‍ ബ്രിട്ടനില്‍ നിന്നു ഡോക്ടര്‍ എത്തി. തീവ്രപരിചരണ-അനസ്തീസ്യ വിഭാഗം വിദഗ്ധന്‍ ഡോ. റിച്ചാര്‍ഡ് ജോണ്‍ ബീല്‍ ആണ് വെള്ളിയാഴ്ച രാത്രി എത്തിയത്. ഏറ്റവും മികച്ച ചികില്‍സയാണ് നല്‍കുന്നതെന്ന് ബീല്‍ പറഞ്ഞു.
കഴിഞ്ഞ ഒമ്പതു ദിവസമായി ആശുപത്രിയില്‍ കഴിയുന്ന ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണ്. എന്നാല്‍, ജയലളിത ആരോഗ്യവതിയാണെന്ന് അണ്ണാ ഡിഎംകെ നേതാവും മുന്‍മന്ത്രിയുമായ പി വളര്‍മതി അറിയിച്ചു. മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ ആരെയും അനുവദിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്നും കരുണാനിധി ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക