|    Jun 19 Tue, 2018 3:00 am
Home   >  National   >  

ജയലളിതയുടെ സ്വത്തുക്കള്‍ ദേശസാത്കരിക്കരിക്കണമെന്ന ഹരജി തള്ളി

Published : 12th January 2017 | Posted By: Navas Ali kn

Jayalalitha's_house_from_inside3
മധുര: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുക്കള്‍ ദേശസാത്കരിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി. ജയലളിതയുടെ സ്വത്തുക്കള്‍ അവര്‍ സ്വയം  സമ്പാദിച്ചവയാണെന്നും അതിനാല്‍ അതില്‍ ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി. തമിഴ്‌നാട് സെന്റര്‍ എന്ന സന്നദ്ധ സംഘടനയ്ക്ക് വേണ്ടി കെ കെ രമേശ് ആണ് ഹരജി സമര്‍പ്പിച്ചത്.
ജയലളിതയ്ക്ക് 72 കോടിയുടെ സ്വത്തുണ്ടെന്നും അതിന് നേരിട്ട് അവകാശികളില്ലെന്നും ഹരജിയില്‍ പറഞ്ഞു. തന്റെ സ്വത്തുക്കള്‍ക്ക് ആരായിരിക്കും അവകാശിയെന്ന് ജയലളിത രേഖപ്പെടുത്തിയിട്ടില്ല. ജനങ്ങള്‍ക്കുവേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്നാണ് ജയലളിത എപ്പോഴും പറഞ്ഞത്. അതിനാല്‍ അവരുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ജനക്ഷേമത്തിന് ഉപയോഗിക്കണം – ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ സുപ്രിംകോടതിയുടെ നിര്‍വചനമനുസരിച്ച് പൊതു താല്‍പര്യ ഹരജിയുടെ ഗണത്തില്‍പെടാത്തതിനാല്‍ പരാതിക്കാരന്റെ ഹരജി നിലനില്‍ക്കുന്നതല്ലെന്നാണ് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss