|    Jul 23 Mon, 2018 1:10 pm
FLASH NEWS
Home   >  National   >  

ജയലളിതയുടെ മരണത്തില്‍ അന്വേഷണം;റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് ചുമതല

Published : 25th September 2017 | Posted By: mi.ptk

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കുന്നതിനായാണ് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അന്വേഷണത്തിന് ഉത്തരവിട്ടത്. റിട്ടേര്‍ഡ് ജഡ്ജി എ അറുമുഖസ്വാമിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.
ജയലളിതുയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വവും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കുന്നതിന് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss