|    Jul 20 Fri, 2018 6:08 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജയലളിതയുടെ മരണം : സിബിഐ അന്വേഷണം വേണമെന്ന് ഡിഎംകെ

Published : 25th September 2017 | Posted By: fsq

 

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കുന്നതിന് സിബിഐ അന്വേഷണത്തിന് കേന്ദ്രം ഉത്തരവിടണമെന്ന് ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എ ജെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണതെന്നും അദ്ദേഹം പറഞ്ഞു. പി കെ ശശികലയെ ഭയന്നിട്ടാണ് ജയലളിതയുടെ ചികില്‍സ സംബന്ധിച്ച് അണ്ണാ ഡിഎംകെ നേതാക്കള്‍ നുണ പറഞ്ഞതെന്ന് വനം മന്ത്രി ദിണ്ടിഗല്‍ സി ശ്രീനിവാസന്‍ പറഞ്ഞിട്ടുണ്ട്. ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരുടെ സംഘമാണ് ജയയെ ചികില്‍സിക്കാനെത്തിയത്. ജയലളിതയുടെ ആരോഗ്യം കേന്ദ്രം നിരീക്ഷിച്ചുവരുകയാണെന്ന് അന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ പറഞ്ഞിരുന്നു. ജയലളിതയെ ചികില്‍സിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കിയ സാഹചര്യത്തില്‍ അവരുടെ മരണത്തിലെ നിഗൂഢത നീക്കേണ്ടത് കേന്ദ്രത്തിന്റെ കടമയാണെന്നും സ്റ്റാലിന്‍ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss