|    Jun 28 Wed, 2017 10:56 pm
FLASH NEWS
Home   >  News now   >  

ജയലളിതയുടെ ചികില്‍സ പുര്‍ത്തിയായെന്ന് ഡോക്ടര്‍

Published : 4th November 2016 | Posted By: G.A.G

jayalalitha

ചെന്നൈ : അപ്പോളോ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ചികില്‍സ പൂര്‍ത്തിയായതായും അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും വീട്ടിലേക്ക്് മടങ്ങാമെന്നും ആശുപത്രി ചെയര്‍മാന്‍ ഡോക്ടര്‍ പ്രതാപ് സി റെഡ്ഢി അറിയിച്ചു.തനിക്കു ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച്് അവര്‍ ഇപ്പോള്‍ അറിയുന്നുണ്ട്. ആവശ്യമായകാര്യങ്ങള്‍ ചോദിക്കുന്നുണ്ട്. ഏറെ വൈകാതെ തനിക്ക് എപ്പോഴാണ് വീട്ടിലേക്കു മടങ്ങാനാവുക എന്നവര്‍ ചോദിച്ചേക്കുമെന്നും ചെന്നൈയില്‍ ഒരു മരുന്ന് പുറത്തിറക്കുന്ന ചടങ്ങില്‍ ഡോ. റെഡ്ഡി വെളിപ്പെടുത്തി.എപ്പോള്‍ വീട്ടിലേക്ക് മടങ്ങാനാകും എന്നത് വളരെ നിസാരമായ കാര്യമാണ്. ചികില്‍സ പൂര്‍ത്തിയായി എന്നതാണ് പ്രധാനം- അദ്ദേഹം പറഞ്ഞു.
സെപ്തംബര്‍ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും നിര്‍ജ്ജലീകരണവുമാണ് അസുഖമെന്നായിരുന്നു അന്ന് പറഞ്ഞത്. എന്നാല്‍ പിന്നീട് ശ്വാസകോശ അണുബാധയുണ്ടായെന്നും ശ്വസന സഹായി ഉപയോഗിക്കുകയാണെന്നും വിശദീകരണം വന്നു. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു, ബിജെപി പ്രസിഡന്റ് അമിത്്ഷാ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എം കെ സ്റ്റാലിന്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ ആശുപത്രി സന്ദര്‍ശിച്ചിരുന്നെങ്കിലും ആരും ജയലളിതയെ നേരിട്ട് കണ്ടിരുന്നില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക